വ്യക്തിപരമായ വിമർശനങ്ങൾ ആരുടെ ഭാഗത്തു നിന്നായാലും തിരുത്തേണ്ടതുമാണ്;റിയാസിനെ ഫോണിൽ വിളിച്ച് ഖേദം പ്രകടിപ്പിച്ച് സാദിഖലി തങ്ങൾ
കോഴിക്കോട് നടന്ന വഖഫ് സംരക്ഷണ റാലിയിൽ പ്രസംഗിക്കുന്നതിനിടെ ലീഗ് നേതാവിന്റെ പക്കൽ നിന്നുണ്ടായ മോശം പരാമർശ സംഭവത്തിൽ മുസ്‍ലിം ലീഗ് ഉന്നതാധികാര സമിതിയംഗം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ മന്ത്രി പി.എ.മുഹമ്മദ് റിയാസിനെ ഫോണിൽ വിളിച്ചു ഖേദം പ്രകടിപ്പിച്ചു.പൊതുമരാമത്ത് വകുപ്പ് മന്ത്രി റിയാസും മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയും തമ്മിലുള്ള വിവാഹത്തെക്കുറിച്ച് ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ കല്ലായി നടത്തിയ പരാമർശം വൻ പ്രതിഷേധത്തിനും വിവാദത്തിനും ഇടയാക്കി തുടർന്നാണ് സാദിഖലി തങ്ങൾ റിയാസിനെ വിളിച്ചത്. രാഷ്ട്രീയ […]