ശാസ്ത്രത്തെ തള്ളിപറഞ്ഞ് മുന്നോട്ട് പോകാൻ സാധിക്കില്ല; കലാപം ഉണ്ടാക്കാനുള്ള ശ്രമങ്ങളിൽ ജാഗ്രത വേണം; എം വി ഗോവിന്ദൻ
രാജ്യം വിശ്വാസികൾക്ക് മാത്രം ഉള്ളതല്ലെന്നും എന്നാൽ സിപിഐഎം വിശ്വാസങ്ങൾക്ക് എതിരല്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എല്ലാ വിശ്വാസികളുടെയും വിശ്വാസികളല്ലാത്തവരുടെയും ജനാധിപത്യ അവകാശം സംരക്ഷിക്കുകയാണ് സിപിഐഎം ചെയ്യുന്നത്. ആ നിലപാട് എന്നും സിപിഐഎം തുടരുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ശാസ്ത്രത്തെ തള്ളിപറഞ്ഞ് മുന്നോട്ട് പോകാൻ സാധിക്കില്ല. മിത്തിനെ മിത്തായിട്ട് കാണണം. പ്ലാസ്റ്റിക് സർജറി പരാമർശം നടത്തിയത് പ്രധാനമന്ത്രിയാണ്. പ്ലാസ്റ്റിക് സർജറിയിലൂടെ ഗണപതി ഉണ്ടായെന്ന് പ്രധാനമന്ത്രി മഹാരാഷ്ട്രയിൽ റിലയൻസ് ആശുപത്രിയുടെ ഉദ്ഘാടന ചടങ്ങിൽ പറഞ്ഞിട്ടുണ്ട്. […]




