National News

രണ്ടായിരം രൂപ നോട്ടുകൾ പുറത്തിറക്കിയത് മണ്ടൻ തീരുമാനം; പിൻവലിച്ചതിൽ സന്തോഷം; പി ചിദംബരം

രണ്ടായിരം രൂപ നോട്ടുകൾ പുറത്തിറക്കിയത് മണ്ടൻ തീരുമാനമായിരുന്നെന്നും ഇപ്പോളെങ്കിലും പിൻവലിച്ചതിൽ സന്തോഷമുണ്ടെന്നും മുതിർന്ന കോൺഗ്രസ് നേതാവും മുൻ ധനമന്ത്രിയുമായ പി ചിദംബരം.2000 രൂപ നോട്ടുകൾ മാറുന്നതിന് തിരിച്ചറിയൽ രേഖകൾ ആവശ്യമില്ലെന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ തീരുമാനത്തെയും പി ചിദംബരം ചോദ്യം ചെയ്തു. ‘കള്ളപ്പണം കണ്ടത്താൻ സഹായിക്കുന്ന 2000 രൂപയുടെ നോട്ടുകൾ എങ്ങനെയാണ് പിൻവലിക്കുന്നത്? സാധാരണ ജനങ്ങളുടെ പക്കൽ 2000 രൂപയുടെ നോട്ടുകളില്ല. 2016 ൽ അവ പുറത്തിറക്കിയതിനു പിന്നാലെ തന്നെ അവരത് ഉപേക്ഷിച്ചിട്ടുണ്ട്. ദൈനംദിന ചെലവുകൾക്ക് […]

Kerala News

രണ്ടായിരം രൂപ നോട്ട് നിരോധനം; ജനങ്ങൾക്ക് ആശങ്ക ഉണ്ടാക്കുന്ന തീരുമാനമാണെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ

2000 രൂപയുടെ നോട്ട് നിരോധനം ജനങ്ങൾക്ക് ആശങ്ക ഉണ്ടാക്കുന്നതാണെന്ന് ധന മന്ത്രി കെ എൻ ബാലഗോപാൽ. സമ്പദ് വ്യവസ്ഥയുടെ വിശ്വാസ്യത തകർക്കുന്ന നീക്കമാണെന്നും കേന്ദ്ര സർക്കാരിന്റെ അവകാശ വാദങ്ങൾ തെറ്റാണെന്ന് തെളിയിക്കുന്നതാണ് പുതിയ തീരുമാനമെന്നും മന്ത്രി പറഞ്ഞു. 7 വർഷം കൊണ്ട് കേരളത്തിൽ വലിയ മാറ്റം കൊണ്ടുവരാൻ ഇടതു മുന്നണിയുടെ സർക്കാരിന് കഴിഞ്ഞു. എല്ലാ മേഖലയിലും വികസനമെത്തിക്കാനായ സർക്കാരാണ് ഇപ്പോൾ കേരളം ഭരിക്കുന്നത്. പ്രതിപക്ഷത്തിന്റെ സെക്രട്ടേറിയറ്റ് വളഞ്ഞുള്ള സമരം അർത്ഥമില്ലാത്തത്. നിരാശ കൊണ്ടുള്ള സമരമാണ് സതീശനും കൂട്ടരും […]

error: Protected Content !!