പന്ത്രണ്ട് സംസ്ഥാനങ്ങളിലായി 200 പേർക്ക് ഒമിക്രോൺ; സ്ഥിരീകരിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം
200 പേർക്ക് രാജ്യത്തെ പന്ത്രണ്ട് സംസ്ഥാനങ്ങളിലായി ഒമിക്രോൺ ബാധിച്ചതായി സ്ഥിരീകരിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ദില്ലിയിലും മഹാരാഷ്ട്രയിലുമാണ് ഏറ്റവും കൂടുതൽ ഒമിക്രോൺ ബാധിതർ. ഒമിക്രോൺ സ്ഥിരീകരിച്ചവരിൽ 77 പേർ രാജ്യം വിടുകയോ, രോഗം ഭേദമാവുകയോ ചെയ്തുവെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. വെളിപ്പെടുത്തിയ കണക്കുകൾ പ്രകാരം54 പേർ മുംബൈയിലും ദില്ലിയിലുമായി ഒമിക്രോൺ ബാധിച്ച് ചികിത്സയിലാണ്. കേരളത്തിൽ ഇതുവരെ 15 പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചുവെന്നും കണക്കുകൾ വ്യക്തമാക്കുന്നു. വകഭേദത്തിൻറെ വ്യാപനം കൂടുന്ന പശ്ചാത്തലത്തിൽ ദില്ലിയിൽ അഞ്ച് ആശുപത്രികൾ ഒമിക്രോൺ ചികിത്സയ്ക്ക് മാത്രമാക്കി […]
