Kerala News

ഗതാ​ഗതമന്ത്രി കെ ബി ​ഗണേഷ്കുമാറിന് 17 പേഴ്ണൽ സ്റ്റാഫുകളെ അനുവദിച്ചു

  • 6th February 2024
  • 0 Comments

ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന് പേഴ്‌സണൽ സ്റ്റാഫുകളെ അനുവദിച്ച് സർക്കാർ ഉത്തരവ് പുറത്തിറങ്ങി. 17 സ്റ്റാഫുകളെയാണ് അനുവദിച്ചത്.നേരത്തെ രണ്ടു പേരെ നിയമിച്ചിരുന്നു ഇതോടെ പേഴ്‌സണൽ സ്റ്റാഫുകളുടെ എണ്ണം 19 ആയി. പൊതുഭരണവകുപ്പാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയിരിക്കുന്നത്. സത്യപ്രതിജ്ഞക്ക് മുൻപ് പേഴ്‌സണൽ സ്റ്റാഫുകളുടെ എണ്ണം കുറയ്ക്കുമെന്ന് ഗണേഷ് കുമാർ അറിയിച്ചിരുന്നെങ്കിലുംഎന്നാൽ ഈ പ്രഖ്യാപനം നടപ്പിലായില്ല. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് പേഴ്സണൽ സ്റ്റാഫം​ഗങ്ങളുടെ എണ്ണം കുറക്കുമെന്നായിരുന്നു ​ഗണേഷ് കുമാർ പ്രഖ്യാപിച്ചിരുന്നത്.

error: Protected Content !!