ലൈഫ് പദ്ധതി സമയബന്ധിതമായി പൂർത്തീകരിക്കും: മുഖ്യമന്ത്രി
അങ്കമാലി: ലൈഫ് മിഷൻ പദ്ധതിയിലെ മുഴുവൻ വീടുകളുടെയും നിർമ്മാണം സമയബന്ധിതമായി പൂർത്തീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വന്തമായി വീടും സ്ഥലവും ഇല്ലാത്ത കുടുംബങ്ങൾക്കായി അങ്കമാലി നഗരസഭ നിർമ്മാണം പൂർത്തീകരിച്ച ‘ശാന്തി ഭവനം’ ഭവന സമുച്ചയത്തിന്റെ താക്കോൽ ദാനം അങ്കമാലി കിങ്ങിണി ഗ്രൗണ്ടിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ 4.5 ലക്ഷം ഭവനരഹിതരുണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്. അവർക്ക് വീട് നിർമ്മിച്ചു നൽകുകയാണ് സർക്കാർ ലക്ഷ്യം. ഇതു കൂടാതെ കൂടുതൽ പേർക്ക് വീട് ആവശ്യമാണെന്ന യാഥാർഥ്യം തള്ളിക്കളയുന്നില്ല. അത് പിന്നീട് പരിശോധിക്കും. വിവിധ […]
