രണ്ടു വീടുകളുടെ നിര്‍മ്മാണം അന്തിമഘട്ടത്തിലേക്ക് കരിഞ്ചോലക്ക് തണലേകി എന്‍എസ്എസ് വോളണ്ടിയര്‍മാര്‍
പ്രളയം പെയ്തിറങ്ങിയ കരിഞ്ചോലമലയില്‍ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തായി എന്‍എസ്എസ് നേതൃത്വത്തില്‍ നിര്‍മ്മിക്കുന്ന വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നു. വീട് നഷ്ടപ്പെട്ട മൂന്ന് കുടുംബങ്ങള്‍ക്കാണ് ജില്ലയിലെ ഹയര്‍ സെക്കണ്ടറി വിഭാഗം എന്‍എസ്എസ് വളണ്ടിയര്‍മാര്‍ വീട് നിര്‍മ്മിക്കുന്നത്. ഞായറാഴ്ച നടന്ന രണ്ടു വീടുകളുടെ മേല്‍ക്കൂരയുടെ കോണ്‍ക്രീറ്റ് പ്രവൃത്തിയില്‍ ജില്ലയിലെ 134 യൂണിറ്റുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട വളണ്ടിയര്‍മാര്‍ പങ്കാളികളായി. 134 എന്‍എസ്എസ് യൂണിറ്റുകളിലെ 13400 എന്‍എസ്എസ് വളണ്ടിയര്‍മാര്‍ സ്വരൂപിച്ച 17 ലക്ഷം രൂപ ഉപയോഗിച്ചാണ് വീടുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനം പുരോഗമിക്കുന്നത്. മധ്യവേനലവധി പോലും […]