Trending

9 വയസുകാരിയെ കോമയിലാക്കിയ അപകടം;പ്രതി ഷജീലിനെതിരെ ഇൻഷുറൻസ് കമ്പനിയെ കബളിപ്പിച്ച് പണം തട്ടിയെന്ന് കേസ്

  • 15th December 2024
  • 0 Comments

വടകര ചോറോട് 9 വയസുകാരി ദൃഷാന കോമയിലായ വാഹനാപകടത്തിലെ പ്രതി ഷജീലിനെതിരെ മറ്റൊരു കേസ് കൂടി. ഇൻഷുറൻസ് കമ്പനിയെ കബളിപ്പിച്ച് പണം തട്ടിയെന്നാണ് പുതിയ കേസ്. വിദേശത്തുള്ള പ്രതി മുൻകൂർ ജാമ്യാപേക്ഷ നൽകിയിരിക്കുകയാണ്. നേരത്തെയുള്ള കേസുകൾക്ക് പുറമേയാണിത്. അപകടത്തെ തുടർന്ന് കാറിന് സംഭവിച്ച കേടുപാടുകൾ തീർക്കുന്നതിനായിട്ടുള്ള ചെലവായ തുകയ്ക്ക് വേണ്ടിയാണ് ഇൻഷുറൻസ് കമ്പനിയെ കബളിപ്പിച്ചത്. 30000 രൂപയാണ് ഷജീൽ തട്ടിയെടുത്തത്.ഇതിലാണ് പൊലീസ് സ്വമേധയാ കേസെടുത്തിരിക്കുന്നത്. നേരത്തെ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിനും അപകടം റിപ്പോർട്ട് ചെയ്യാതിരുന്നതിനും പൊലീസ് കേസെടുത്തിരുന്നു. […]

Trending

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; പാസാകാന്‍ കടമ്പകള്‍ ഏറെ; ബില്ല് അവതരണം നാളെയില്ല

  • 15th December 2024
  • 0 Comments

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ല് അവതരണം നാളെയില്ല.എംപിമാർക്ക് നൽകിയ കാര്യപരിപാടികളുടെ പട്ടികയിൽ ബില്ല് അവതരണമില്ല.വെബ് സൈറ്റിൽ അപ് ലോഡ് ചെയ്തിരുന്ന കാര്യപരിപാടിയിൽ 13, 14 ഇനങ്ങളായി ഉൾപ്പെടുത്തിയിരുന്നു. ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. 2034 മുതല്‍ ലോക് സഭ നിയമസഭ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്താനുള്ള വ്യവസ്ഥകളുമായാണ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്‍ തയ്യാറാക്കിയിരിക്കുന്നത്.. ഭരണഘടന അനുച്ഛേദം 83 ഉം, 172 ഉം ഭേദഗതി ചെയ്തുള്ള ബില്ലും, കേന്ദ്ര ഭരണ പ്രദേശങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് ഭേദഗതി […]

Trending

ഭാര്യ വീട്ടുകാരുടെ മാനസിക പീഡനം; ബെംഗളൂരുവിലെ ഐടി ജീവനക്കാരന്റെ ആത്മഹത്യയിൽ ഭാര്യയും ഭാര്യാമാതാവും ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

  • 15th December 2024
  • 0 Comments

ബെംഗളൂരുവിലെ ഐടി ജീവനക്കാരന്റെ ആത്മഹത്യയിൽ ഭാര്യയും ഭാര്യാമാതാവും ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. ഈ മാസം 11നാണ് ടെക്കിയായ അതുൽ സുഭാഷ് ജീവനൊടുക്കിയത്. ഭാര്യ വീട്ടുകാരുടെ മാനസിക പീഡനം സഹിക്കാനാവാതെയാണ് ആത്മഹത്യയെന്നാണ് കേസ്. സോഷ്യൽ മീഡിയയിൽ വീഡിയോ പോസ്റ്റ് ചെയ്ത ശേഷമാണ് അതുൽ ജീവനൊടുക്കിയത്. ഭാര്യ മാതാവ് നിഷ, ഭാര്യ സഹോദരൻ അനുരാഗ് എന്നിവരെയാണ് ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തത്. നിഖിതയെ ഗുരുഗ്രാമിൽ നിന്നും, മറ്റുള്ളവരെ പ്രയാഗ്രാജിൽ നിന്നുമാണ് പിടികൂടിയത്. ബെംഗളൂരുവിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്നു 34 […]

Trending

പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വാഹനാപകടം; നാല് പേർ മരിച്ചു

  • 15th December 2024
  • 0 Comments

അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച മിനി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് പേര്‍ മരിച്ചു. പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയിലാണ് സംഭവം.തെലങ്കാനയിൽ നിന്നുള്ള ശബരിമല ഭക്തര്‍ സഞ്ചരിച്ച മിനി ബസ് എതിര്‍ദിശയില്‍ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. കലഞ്ഞൂർ മുറിഞ്ഞകല്ലിൽ പുലര്‍ച്ചെ 4:05 നായിരുന്നു അപകടം സംഭവിച്ചത്.കോന്നി മല്ലശ്ശേരി സ്വദേശികളാണ് മരിച്ചത്. മത്തായി ഈപ്പൻ , നിഖിൻ (29), അനു (26), ബിജു പി ജോർജ്ജ് എന്നിവരാണ് മരിച്ചത്. അനുവും നിഖിലും നവദമ്പതികളാണ്. അനുവിന്റെ പിതാവാണ് ബിജു. നിഖിലിന്റെ പിതാവാണ് […]

Trending

കുന്ദമംഗലം പൊയ്യയിൽ കക്കൂസ് മാലിന്യം തള്ളുന്നത് തുടർകഥ; പൊറുതിമുട്ടി പ്രദേശവാസികൾ

  • 15th December 2024
  • 0 Comments

കുന്ദമംഗലം പൊയ്യയില്‍ വീണ്ടും കക്കൂസ് മാലിന്യം തള്ളി. ഇന്നലെ രാത്രിയാണ് സാമൂഹ്യവിരുദ്ധര്‍ വീണ്ടും കക്കൂസ് മാലിന്യം തള്ളിയത്. കക്കൂസ് മാലിന്യം തള്ളുന്നതിനെതിരെ യൂത്ത് കോണ്‍ഗ്രസ്, ബിജെപി തുടങ്ങി പാര്‍ട്ടി പ്രവര്‍ത്തകരും ജനങ്ങളും പ്രതിഷേധം നടത്തിയിരുന്നു.നിരാഹരസമരം വരെ പ്രദേശത്ത് നടന്നു.. കുന്ദമംഗലം പോലീസ് മാലിന്യംതള്ളിയ ഒരു വാഹനവും രണ്ടുപേരെയും കസ്റ്റഡിയിൽ എടുക്കുകയും കേസ് ചാർജ് ചെയ്ത് കോടതിയിൽ ഹാജരാക്കി ഫൈൻ ഈടാക്കുകയും ചെയ്തിരുന്നു.അതിനുശേഷം വീണ്ടും ഇതേ പ്രവർത്തിതുടർന്ന് കൊണ്ട് മറുഭാഗത്ത് മാലിന്യം തള്ളിയിരിക്കുകയാണ്.ഇതിനുമുമ്പും പൊയ്യയില്‍ നിരവധി തവണയാണ് കക്കൂസ് […]

Trending

മഹാരാഷ്ട്രയിൽ മന്ത്രിസഭാ വികസനം ഇന്ന്;30 മന്ത്രിമാർ സത്യപ്രതിഞ്ജ ചെയ്യും

  • 15th December 2024
  • 0 Comments

നാളെ നാഗ്പൂരിലെ നിയമസഭയിൽ ശൈത്യകാല സമ്മേളനം തുടങ്ങാനിരിക്കെ മഹാരാഷ്ട്രയിൽ മന്ത്രിസഭാ വികസനം ഇന്ന് നടക്കും. . 30 മന്ത്രിമാരെങ്കിലും ഇന്ന് സത്യപ്രതിഞ്ജ ചെയ്തേക്കുമെന്നാണ് സൂചന. നാഗ്പുർ രാജ്‌ഭവനിൽ സത്യപ്രതിജ്ഞാ ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. നാഗ്പുരിൽ മന്ത്രിമാർക്ക് താമസിക്കാൻ വസതികൾ ഒരുക്കാനും സർക്കാർ നിർദേശിച്ചിരുന്നു. ഡിസംബർ അഞ്ചിന് മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തുവെങ്കിലും മന്ത്രിസഭാ വികസനം നീളുകയായിരുന്നു.ആഭ്യന്തരവകുപ്പ് ലഭിച്ചില്ലെങ്കിൽ റവന്യുവകുപ്പെങ്കിലും ലഭിക്കണമെന്ന് ഷിൻഡെ ആവശ്യപ്പെട്ടിരുന്നു. ബി.ജെ. പി.ക്ക് 20 മന്ത്രിമാരേയും ശിവസേനയ്ക്ക് 12 മന്ത്രിമാരേയും അജിത് പവാറിന് 10 […]

Trending

പരസ്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖം മറച്ച് ലീഗ് മുഖപത്രം ചന്ദ്രികയുടെ ഇ-പേപ്പർ:സാങ്കേതിക പ്രശ്നം ആണെന്ന് ചന്ദ്രിക അധികൃതർ

  • 14th December 2024
  • 0 Comments

പരസ്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖം മറച്ച് ലീഗ് മുഖപത്രം ചന്ദ്രികയുടെ ഇ-പേപ്പർ. കോഴിക്കോട് എഡിഷനിൽ അച്ചടിച്ച എറണാകുളം മാർക്കറ്റ് കോംപ്ലക്സ് ഉദ്ഘാടന പരസ്യത്തിൽ ആണ് പിണറായിയുടെ മുഖം മറച്ചത്. പത്രത്തിൽ അച്ചടിച്ച പരസ്യത്തിൽ ഇങ്ങനെ മുഖം മറച്ചിട്ടില്ല. മറ്റ് ജില്ലകളുടെ ഓൺലൈൻ എഡിഷനിലും മുഖം മറച്ചിട്ടില്ല.കോഴിക്കോട് ജില്ലയുടെ ഓൺലൈൻ എഡിഷനിൽ മാത്രമാണ് മുഖ്യമന്ത്രിയുടെ മുഖം മറച്ച നിലയിൽ ഉള്ളത്. പിആർഡി വഴി നൽകിയ പരസ്യമാണിത്. സംഭവം സാങ്കേതിക പ്രശ്നം ആണെന്നാണ് ചന്ദ്രിക അധികൃതരുടെ വിശദീകരണം. ഇ-പേപ്പറിൽ […]

Trending

സേവ് ചെയ്യാത്ത നമ്പറുകളിലേക്കും വാട്സ്ആപ്പിൾ നിന്ന് നേരിട്ട് കാൾ ചെയ്യാം;വാട്‌സ്ആപ്പില്‍ പരിഷ്‌കാരങ്ങളുടെ പ്രളയം

  • 14th December 2024
  • 0 Comments

വാട്‌സ്ആപ്പ് കോളില്‍ വമ്പന്‍ ഫീച്ചര്‍ മെറ്റ അവതരിപ്പിക്കുന്നു. സേവ് ചെയ്യാത്ത നമ്പറുകളിലേക്കും ആപ്പില്‍ നിന്ന് നേരിട്ട് വാട്‌സ്ആപ്പ് കോള്‍ വിളിക്കാനാകുന്നതാണ് പുതിയ ഫീച്ചര്‍. ഇപ്പോള്‍ പരീക്ഷണ ഘട്ടത്തിലുള്ള ഈ ഫീച്ചര്‍ വൈകാതെ തന്നെ ഐഒഎസ് യൂസര്‍മാര്‍ക്ക് ലഭ്യമാകും. മുമ്പ് സേവ് ചെയ്‌ത നമ്പറുകളിലേക്ക് മാത്രമേ നേരിട്ട് വാട്‌സ്ആപ്പ് കോള്‍ വിളിക്കാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ ഇതിനൊരു പരിഹാസം ആന്‍ഡ്രോയ്‌ഡ് പ്ലാറ്റ്‌ഫോമില്‍ ഇതിനകം വന്നു. കോള്‍ ഇന്‍റര്‍ഫേസില്‍ കയറി “Call a number” എന്ന ഓപ്ഷന്‍ തെരഞ്ഞെടുത്ത് നമ്പര്‍ നല്‍കിയാല്‍ […]

Trending

ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റ്; കബഡി മത്സരത്തോടെ പ്രീ ഇവന്റുകള്‍ക്ക് തുടക്കമായി

  • 14th December 2024
  • 0 Comments

ഡിസംബര്‍ 27, 28, 29 തീയതികളില്‍ നടക്കുന്ന ബേപ്പൂര്‍ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റ് നാലാം സീസണിന്റെ ഭാഗമായുള്ള പ്രീ ഇവന്റുകള്‍ക്ക് കോഴിക്കോട് ബീച്ചില്‍ നടന്ന ഫ്ളഡ് ലിറ്റ് കബഡി മത്സരത്തോടെ തുടക്കമായി. ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റിന്റെ പ്രചാരണത്തിന്റെ ഭാഗമായുള്ള പ്രീ ഇവന്റുകള്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. നാലു വീതം പുരുഷ, വനിതാ കബഡി ടീമുകളാണ് മത്സരത്തില്‍ ഏറ്റുമുട്ടിയത്.ഡിസംബര്‍ 15ന് വോളിബോള്‍, 18ന് റഗ്ബി എന്നിവ കോഴിക്കോട് ബീച്ചിലും ഫുട്ബോള്‍ മത്സരം ഡിസംബര്‍ 20ന് ബേപ്പൂര്‍ […]

Trending

പനയമ്പത്ത് അപകട വളവ് നവീകരണത്തിനായി വൈകാതെ പരിഹാരം ഉറപ്പാക്കും;സ്ഥലം സന്ദർശിച്ച് ഗതാഗത മന്ത്രി കെബി ​ഗണേഷ് കുമാർ

  • 14th December 2024
  • 0 Comments

4 വിദ്യാർത്ഥിനികളുടെ അപകട മരണത്തിന് ഇടയാക്കിയ പാലക്കാട് പനയമ്പാടത്ത് സന്ദർശിച്ച് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ.അപകടത്തിന് കാരണക്കാരായ ലോറി ഡ്രൈവർമാരുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. അപകട വളവ് നവീകരണത്തിനായി വൈകാതെ പരിഹാരം ഉറപ്പാക്കുമെന്നും ഹൈവേ അതോറിറ്റി പണം തന്നില്ലെങ്കിൽ, റോഡ് സേഫ്റ്റി അതോറിറ്റി പണം ഉപയോഗിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, പനയമ്പാടത്ത് തൻ്റെ ഔദ്യോഗിക വാഹനം ഓടിച്ച് ഗതാഗത മന്ത്രി പരിശോധന നടത്തി. റോഡിലെ ഓട്ടോ സ്റ്റാൻഡ് മറുവശത്തേക്ക് മാറ്റും. മരിച്ചകുട്ടികളുടെ […]

error: Protected Content !!