Kerala News

കേരള സർവകശാല കേസ്; ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകാൻ ഗവർണർ

കേരള സർവകശാല കേസിലെ ഹൈക്കോടതി വിധിക്കെതിരെ ഡിവിഷൻബെഞ്ചിനു മുമ്പാകെ അപ്പീൽ നൽകാൻ ഗവർണർ. സെനറ്റംഗങ്ങളെ പുറത്താക്കിയതും സെർച്ച് കമ്മിറ്റി രൂപവത്കരിച്ചതുമായ ഗവർണറുടെ നടപടി വെള്ളിയാഴ്ച ഹൈക്കോടതി റദ്ദാക്കിയിരുന്നു ഇതിനെതിരെയാണ് ഗവർണർ അപ്പീൽ നൽകുന്നത്.

സെനറ്റംഗങ്ങൾ തനിക്കെതിരെ നിഴൽ യുദ്ധം നടത്തുന്നുവെന്നാണ് ഗവാർണറുടെ ആരോപണം. ചാൻസലറായ തനിക്കെതിരെ പ്രവർത്തിക്കാനാണ് സെനറ്റ് ശ്രമിച്ചതെന്നും ഗവർണർ ആരോപിച്ചിരുന്നു. വിസിയെ തെരഞ്ഞെടുക്കാനുള്ള സർച്ച് കമ്മിറ്റി രൂപീകരിക്കാൻ ഗവർണ്ണർ ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സെനറ്റ് അംഗങ്ങൾ തീരുമാനമെടുക്കാതെ നീട്ടിക്കൊണ്ടു പോയി. ഇതോടെയാണ് ചാൻസലർ കൂടിയായ ആരിഫ് മുഹമ്മദ് ഖാൻ സെനറ്റ് അംഗങ്ങളെ പിൻവലിച്ചത്.

അതിനിടെ, ഒപ്പിടാത്ത ബില്ലുകളിൽ തീരുമാനം എടുക്കാൻ ഗവർണർ നിയമോപദേശകരുടെ യോഗം വിളിച്ചു. ലോകായുക്ത, ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ നീക്കൽ ഉൾപ്പടെയുള്ള 6 ബില്ലുകളാണ് ഇനി ഒപ്പിടാനുള്ളത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!