കൊഹിലുമായുള്ള അഭിപ്രായ ഭിന്നതകളെ തുടർന്ന് അനിൽ കുംബ്ലെ സ്ഥാനമൊഴിഞ്ഞ സമയത്ത് കോഹ്ലി തന്നോട് കോച്ച് ആകാൻ ആവശ്യപ്പെട്ടിരുന്നു എന്ന വെളിപ്പെടുത്തലുമായി വിരേന്ദ്ര സെവാഗ്. കുബ്ലെ പോയ ഒഴിവിലേക്ക് അപേക്ഷ നൽകിയവരിൽ സെവാഗുമുണ്ടായിരുന്നു. എന്നാൽ രവി ശാസ്ത്രിയെയാണ് പരിശീലകനായി ബിസിസിഐ തെരെഞ്ഞെടുത്തത്.
പരിശീലക സ്ഥാനത്തേക്ക് അപേക്ഷിക്കാൻ അന്ന് ടീം നായകനായിരുന്ന വിരാട് കോലിയും ബിസിസിഐ സെക്രട്ടറിയായിരുന്ന അമിതാഭ് ചൗധരിയും തന്നോട് ആവശ്യപ്പെട്ടിരുന്നു എന്ന് സെവാഗ് പറഞ്ഞു. അവർ പറഞ്ഞിരുന്നില്ലെങ്കിൽ താൻ അപേക്ഷിക്കുമായിരുന്നില്ല. ചൗധരിയുമായി താൻ ചർച്ച നടത്തിയിരുന്നു. കോലിയും കുംബ്ലെയും യോജിച്ചു പോകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു എന്നും സെവാഗ് വിശദീകരിച്ചു.

