Kerala News

ബ്രഹ്‌മപുരം മാലിന്യ പ്ലാൻ്റിലെ തീപിടിത്തം: നടപടികൾ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്തയച്ചു

തിരുവനന്തപുരം: ബ്രഹ്‌മപുരം മാലിന്യ പ്ലാൻ്റ് കത്തിയതുമൂലം മനുഷ്യരുടെ രക്തത്തിലെ ഡയോക്‌സിന്റെ അളവ് അടിയന്തരമായി പരിശോധിക്കണം. കൂടാതെ മൃഗസംരക്ഷണ വകുപ്പിന്റെ സഹായത്തോടെ വിഷപുക ശ്വസിച്ച പ്രദേശങ്ങളിലുള്ള പശു, ആട്, എരുമ എന്നിവയുടെ പാല്‍, രക്തം, മാംസം എന്നിവയിലടങ്ങിയിരിക്കുന്ന ഡയോക്‌സെയ്‌ന്റെ അളവ് പരിശോധിക്കണം.

വിഷപ്പുകയുടെ കാഠിന്യമുള്ള സ്ഥലങ്ങളിലെ ജനങ്ങള്‍ക്ക് ഗ്യാസ് മാസക് (ഫെയിസ് മാസ്‌ക് അല്ല) നല്‍കണം. കൂടാതെ വേനല്‍ മഴ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് മുന്‍കരുതലെന്നോണം മഴയ്ക്ക് മുമ്പും അതിന് ശേഷവും ജലാശയങ്ങളിലുള്ള ജലത്തിന്റെ ഡയോക്‌സിന്റെ അളവ് പരിശോധിക്കപ്പെടണമെന്നും പ്രതിപക്ഷ നേതാവ് കത്തിൽ ആവശ്യപ്പെട്ടു.

കത്ത് പൂർണ രൂപത്തിൽ

ബ്രഹ്‌മപുരം മാലിന്യം കത്തിയതുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ അങ്ങയുടെ അടിയന്തിര ഇടപെടല്‍ ഉണ്ടാകണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. മാലിന്യം കത്തിയത് മൂലമുണ്ടായ ഡയോക്‌സിന്‍ ബാധിച്ച പ്രദേശങ്ങളില്‍ ഡോക്ടര്‍മാരെ നിയോഗിച്ച് ജനങ്ങളുടെ ശ്വസന വ്യവസ്ഥയുമായി ബന്ധപ്പെട്ട രോഗങ്ങള്‍ പരിശോധിച്ചിട്ട് വലിയ പ്രയോജനമില്ലെന്ന് ആരോഗ്യവിദഗ്ദര്‍ അഭിപ്രായപ്പെടുന്നു. കാരണം ശ്വാസകോശ രോഗങ്ങള്‍ പല രീതിയില്‍ ഉണ്ടാകാം. അതിനാല്‍ അടിയന്തിരമായി ചെയ്യേണ്ടത് ബ്രഹ്‌മപുരം മാലിന്യം കത്തിയതുമൂലം മനുഷ്യരുടെ രക്തത്തിലെ ഡയോക്‌സിന്റെ അളവ് അടിയന്തരമായി പരിശോധിക്കണം. കൂടാതെ മൃഗസംരക്ഷണ വകുപ്പിന്റെ സഹായത്തോടെ വിഷപുക ശ്വസിച്ച പ്രദേശങ്ങളിലുള്ള പശു, ആട്, എരുമ എന്നിവയുടെ പാല്‍, രക്തം, മാംസം എന്നിവയിലടങ്ങിയിരിക്കുന്ന ഡയോക്‌സെയ്‌ന്റെ അളവ് പരിശോധിക്കണം.

വിഷപ്പുകയുടെ കാഠിന്യമുള്ള സ്ഥലങ്ങളിലെ ജനങ്ങള്‍ക്ക് ഗ്യാസ് മാസക് (ഫെയിസ് മാസ്‌ക് അല്ല) നല്‍കണം. കൂടാതെ വേനല്‍ മഴ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് മുന്‍കരുതലെന്നോണം മഴയ്ക്ക് മുമ്പും അതിന് ശേഷവും ജലാശയങ്ങളിലുള്ള ജലത്തിന്റെ ഡയോക്‌സിന്റെ അളവ് പരിശോധിക്കപ്പെടണം.


വിഷയത്തിന്റെ പൊതുതാല്പര്യം മുന്‍നിര്‍ത്തി ജനങ്ങളുടെ ജീവന് സംരക്ഷണം നല്‍കാന്‍ ബാധ്യതപ്പെട്ട സര്‍ക്കാര്‍ ഉടന്‍ തന്നെ ലോകാരോഗ്യ സംഘടനയുടെ വിദഗ്ദ സമിതിയെ പ്രസ്തുത പ്രദേശം സന്ദര്‍ശിക്കാന്‍ ആവശ്യപ്പെടണം.

കേരളത്തിലും താഴെ പറയുന്നവര്‍ ഉള്‍പ്പെടുന്ന വിദഗ്ദസമിതിയെ നിയമിക്കാനും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.

  1. Environment Scientist
  2. Chemical Expert from Indian Institute of Chemical Technology(CSIR), Hyderabad
  3. Food Scientist from CFTRI, Mysore
  4. Haematologist from Govt. Medical College
  5. Endocrinologist from Govt. Medical College
  6. Pulmonologist from Govt. Medical College
  7. Water Analyst from Govt. Analytical Lab
  8. Pollution Control Board notified Enviornmental Scientist
  9. National Institute of Technology
  10. Expert from National Institute For Interdisciplinary Science
    and Technology (NIIST), Pappanamcode, Thiruvananthapuram
Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!