Local

എൻ.ഐ.ടിയിൽ ‘രാഗ’ത്തിന് പ്രൗഢ ഗംഭീര തുടക്കം

കോഴിക്കോട്: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സാംസ്കാരികോത്സവമായ രാഗത്തിന് കോഴിക്കോട് എൻ.ഐ.ടിയിൽ പ്രൗഢ ഗംഭീരമായ തുടക്കം. പൂർവവിദ്യാർഥിയായിരുന്ന രാജന്റെ സ്‌മരണയ്ക്കായി വർഷംതോറും നടത്തിവരുന്ന രാഗം മാർച്ച് 10, 11, 12 തീയതികളിലായാണ് ഇത്തവണ അരങ്ങേറുന്നത്. ശാസ്ത്രീയ സംഗീതത്തിനൊപ്പം പാശ്ചാത്യസംഗീതോപകരണങ്ങൾ കൂടി ചേർത്ത് നടത്തിയ സ്വരരാഗം എന്ന സംഗീത മത്സരയിനം ഒന്നാം ദിവസത്തെ പ്രധാന ആകർഷണമായി.

പ്രമുഖ മാധ്യമപ്രവർത്തകനായ ബാബു രാമചന്ദ്രൻ അവതരിപ്പിച്ച രാജന്റെ കഥയും ശ്രദ്ധേയമായിരുന്നു. തിരക്കഥാകൃത്ത് ശ്യാം പുഷ്കരനുമായുള്ള അഭിമുഖ സംഭാഷണം കാണികൾക്ക് ഒരു മുതൽക്കൂട്ടായി. രാമായണം പ്രമേയമാക്കി ഹരിശ്രീ കണ്ണൻ (തോൽപ്പാവക്കൂത്ത് കലാകേന്ദ്രം) അവതരിപ്പിച്ച തോൽപ്പാവക്കൂത്ത് വിദ്യാർഥികൾക്ക് നവ്യാനുഭവമായി.

രാജൻ സ്മാരക ലളിത ഗാന മത്സരം, മോണോ ആക്ട്, ഹിന്ദി കവിതാലാപന മത്സരമായ അൽഫാസ്, ഫാഷൻ ഷോ തുടങ്ങി നിരവധി മത്സരങ്ങളിലായി രാജ്യത്തിന്റെ വിവിധ ഭാഗത്തു നിന്നുള്ള വിദ്യാർഥികൾ ഇന്ന് മാറ്റുരച്ചു. ‘മണവാളൻ തഗ്ഗി’ലൂടെ പ്രശസ്തിയാർജ്ജിച്ച ഡബ്സീ യുടെ സംഗീത പരിപാടിയും ഇന്ന് നടന്നു.

ഉത്തരേന്ത്യയിലെ സംഗീത-നൃത്ത പരിപാടികളിൽ തരംഗമായ മോഹൻ സിസ്റ്റേഴ്സ് നയിച്ച പ്രോ ഷോയും ഡി ജെ സ്വാട്രക്സിന്റെ ഡി ജെ നൈറ്റും കാണികളെ ആവേശത്തിലാഴ്ത്തി. വൈവിധ്യമാർന്ന ട്രെൻഡ്‌സെറ്ററുകൾ പ്രദർശിപ്പിച്ച ‘കോഷ്വർ ബൊളിവാർഡ്’ എന്ന ഫാഷൻ ഷോയോടെ രാഗത്തിന്റെ ഒന്നാം ദിനം സമാപിച്ചു. രണ്ടാം ദിനമായ ശനിയാഴ്ച്ചയിലെ (march 11)മുഖ്യ ആകർഷണം പ്രശസ്ത ബോളിവുഡ് പിന്നണി ഗായകൻ ജുബിൻ നൗട്ടിയാൽ നയിക്കുന്ന സംഗീതനിശയാണ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!