കാളയുടെ കുത്തേറ്റ് 4 വയസ്സുകാരന് പരിക്ക്. കുട്ടി ഗുരുതരമായ പരിക്കോടെ ഇപ്പോൾ ആശുപത്രിയിലാണ്. ഉത്തർപ്രദേശിലെ അലിഗഢിൽ ആണ് സംഭവം. ഇതിന്റെ വീഡിയോ സോഷ്ൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്. തെരുവിൽ ഒറ്റയ്ക്ക് നിൽക്കുന്ന കുട്ടിക്ക് നേരെ കാള പുറകിൽ നിന്ന് കുത്തുകയായിരുന്നു.
നാലു വയസ്സുകാരനെ കൊമ്പുകൊണ്ട് ഇടിച്ച ശേഷം കാള കുട്ടിയെ ചവിട്ടിയിടുന്നത് കാണാം. പിന്നീട് നാലുവയസ്സുകാരന്റെ കൂടെയുണ്ടായിരുന്ന ആളാണ് കുട്ടിയെ രക്ഷിച്ചത്.

