വ്യവസായ സംരംഭകരുടെ പരാതികളിൽ 30 ദിവസത്തിനുള്ളിൽ പരിഹാരം കാണാം.വ്യവസായ വകുപ്പിന്റെ പരാതി പരിഹാര പോർട്ടൽ മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു.
കളക്ടർ അധ്യക്ഷനായ ജില്ലാ തല സമിതിയാണ് 10 കോടി വരെ നിക്ഷേപമുള്ള സംരംഭവുമായി ബന്ധപ്പെട്ട പരാതികൾ പാരിശോധിക്കുക.10 കോടിക്ക് മുകളിൽ നിക്ഷേപമുള്ള സംരംഭങ്ങളുമായി ബന്ധപ്പെട്ട പരാതികൾ വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറിയാണ് അധ്യക്ഷനായും വ്യവസായ വാണിജ്യ ഡയറക്ടർ കൺവീനറുമായിട്ടുള്ള സംസ്ഥാന സമിതിയാണ് പരിശോധിക്കുക. കൂടാതെ ജില്ലാ, സംസ്ഥാന സമിതികൾക്ക് പരാതിയുടെ വിചാരണ വേളയിൽ സിവിൽകോടതിക്ക് തുല്യമായ അധികാരം ഉണ്ടാകും.
മതിയായ കാരണം കൂടാതെ സേവനം നൽകേണ്ട ഉദ്യോഗസ്ഥർ കാല താമസമോ വീഴ്ചയോ വരുത്തിയാൽ പിഴ ചുമത്താനും വകുപ്പുതല നടപടിക്ക് ശുപാർശ ചെയ്യാനും ഈ സമിതികൾക്ക് അധികാരമുണ്ട്.
പരിഹാരം നിർദേശിച്ച ശേഷം 15 ദിവസത്തിനകം നടപടി എടുക്കണം, ഇല്ലെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഒരു ദിവസത്തേക്ക് 250 രൂപ എന്ന നിലയിൽ പിഴ അടക്കണം. പരമാവധി 10,000 രൂപവരെ ഇത്തരത്തിൽ പിഴ ഈടാക്കാനാകും. 17 വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികളിലാണ് ഇത്തരത്തിൽ പരിഹാരം ഉണ്ടാവുക.

