Entertainment News

‘മോഹൻ ലാൽ നായകൻ കഥ തിരക്കഥ സംവിധാനം ഇന്ദ്രജിത്ത് സുകുമാരൻ’ വാർത്തക്ക് പിന്നിലെ സത്യമെന്ത്

മോഹൻലാലിനെ നായകനാക്കി നടൻ ഇന്ദ്രജിത്ത് സുകുമാരൻ സംവിധാനം ചെയ്യുന്ന ചിത്രം അണിയറയിലാണെന്ന വാർത്ത ഈ അടുത്തിടെ പുറത്തെത്തിയിരുന്നു.ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും നടൻ തന്നെ. ഇന്ദ്രജിത്ത് തിരക്കഥ പൂർത്തിയാക്കി കഴിഞ്ഞു എന്നും മോഹൻലാലുമായി ചർച്ച നടത്തി എന്നുമാണ് വാർത്ത.എന്നാല്‍ ഇത് വ്യാജ വാര്‍ത്തയാണ് എന്ന് വ്യക്തമാക്കിയ ഇന്ദ്രജിത്ത് പ്രചരിക്കുന്ന കാര്യങ്ങള്‍ യാതൊരു വാസ്‍തവവുമില്ലെന്ന് അറിയിച്ചു. ഇന്ദ്രിജിത്ത് ഒടിടി പ്ലേയോടായിരുന്നു ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്.നിലവിൽ ജീത്തു ജോസഫ് ചിത്രം ‘റാമിൽ’ ഒന്നിക്കുകയാണ് മോഹൻലാലും ഇന്ദ്രജിത്തും. ‘തീർപ്പ്’ ആയിരുന്നു ഇന്ദ്രജിത്തിൻ്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം.മോഹൻലാല്‍ ‘മലൈക്കോട്ടൈ വാലിബൻ’ എന്ന ചിത്രത്തിലാണ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!