കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ അരിയിൽ അലവിയെ(മുസ്ലീം ലീഗ്) പ്രസിഡണ്ടു് സ്ഥാനാർത്ഥിയായി യു.ഡി.എഫ് നേതൃയോഗം പ്രഖ്യാപിച്ചു. യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ പി.മൊയ്തീൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.യു.സി.രാമൻ,കെ.മൂസ്സ മൗലവി, വിനോദ് പടനിലം, എൻ.പി.ഹംസ മാസ്റ്റർ, ഖാലിദ് കിളിമുണ്ട, കെ.വി.അബ്ദുറഹിമാൻ, എം.പി.കേളു കുട്ടി, നെല്ലൂ ളി ബാബു, കെ.പി.അബ്ദുറഹിമാൻ മുംതസു് ഹമീദ്, എ.അലവി, എൻ അബൂബക്കർ എന്നിവർ പ്രസംഗിച്ചു.ബ്ലോക്ക് പഞ്ചായത്തിൽ ആകെ 19 അംഗങ്ങൾ ആണുള്ളത് 10 യു ഡി എഫ് അംഗങ്ങളും 9 എൽ ഡി എഫ് അംഗങ്ങളുമാണുള്ളത്.യുഡിഎഫ് മുന്നണി ധാരണപ്രകാരമുള്ള ഭരണമാണ് കുന്ദമംഗലത്തേത്.ബാബു നെല്ലൂളി രാജിവെച്ച ഒഴിവിലേക്കാണ് അരിയിൽ അലവി പ്രസിഡന്റാകുന്നത്.നാളെ യാണ് തിരഞ്ഞെടുപ്പ്
കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് തെരഞ്ഞെടുപ്പ്;അരിയിൽ അലവി യു ഡി എഫ് പ്രസിഡന്റ് സ്ഥാനാർഥി

