Kerala

‘മുഖ്യമന്ത്രിയുടെ വാഹനത്തിന് മുന്നിൽ ചാടി മരിക്കാൻ ശ്രമിക്കുന്നു’; പ്രതിഷേധിക്കുന്നത് ചാവേർ സംഘമെന്ന് എം വി ഗോവിന്ദൻ

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിക്കുന്നത് ചാവേർ സംഘം തന്നെയെന്ന് സിപിഎം സംസ്ഥാന ജനറല്‍ സെക്രട്ടറി എം വി ഗോവിന്ദന്‍. മുഖ്യമന്ത്രിയുടെ വാഹനത്തിന് മുന്നിൽ ചാടി മരിക്കാനാണ് ഇവര്‍ ശ്രമിക്കുന്നതെന്നും അതിന് തടയിടാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ആരും ജാഥയിൽ നിന്ന് വിട്ട് നിന്നിട്ടില്ലെന്നും ഇ പി ജയരാജൻ ജാഥയിൽ പങ്കെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, കണ്ണൂരിൽ ആര്‍എസ്എസ് – സിപിഎം ചര്‍ച്ചയില്‍ രഹസ്യമില്ലെന്നും എം വി ഗോവിന്ദന്‍ വിശദീകരിച്ചു. സംഘര്‍ഷമുള്ള സമയത്ത് ലഘൂകരിക്കാനാണ് ശ്രമിച്ചതെന്ന് പറഞ്ഞ എം വി ഗോവിന്ദന്‍, ആർഎസ്എസ് – ജമാഅത്തെ ഇസ്ലാമി ചർച്ചയില്‍ പ്രതിപക്ഷത്തിന് നേരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ത്തിയത്. ആർഎസ്എസ് – ജമാഅത്തെ ഇസ്ലാമി ചർച്ച ദില്ലിയിൽ എവിടെയോ നടത്തിയത് എന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. ജാഥ ഉദ്ഘാടന വേദിയിൽ മുഖ്യമന്ത്രി കോൺഗ്രസിനോട് ചോദിച്ചത് പ്രസക്തമായ കാര്യമാണ്. ആർഎസ്എസ്, ജമാഅത്തെ ഇസ്ലാമി, കോൺഗ്രസ് കൂട്ടുകെട്ട് ഞങ്ങൾ തുറന്ന് കാട്ടും. കുറുക്കൻ കോഴിയുടെ അടുത്ത് പോയി ചർച്ച നടത്തുന്ന സ്ഥിതിയാണിതെന്നും എം വി ഗോവിന്ദന്‍ കുറ്റപ്പെടുത്തി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!