കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വ്യാപാരി ദ്രോഹ നടപടിയിൽ പ്രതിഷേധിച്ചും , ബഡ്ജറ്റിലെ നികുതി നിർദ്ദേശങ്ങൾ പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് അഷ്റഫ് മൂത്തേടത്ത് നയിക്കുന സമര പ്രചാരണ വാഹന ജാഥക്ക് കുന്ദമംഗലത്ത് സ്വീകരണം നൽകി. മണ്ഡല അതിർത്തിയായ കെട്ടാങ്ങലിൽ നിന്നും നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ ജാഥയെ മണ്ഡലത്തിലെ ഏക സ്വീകരണകേന്ദ്രമായ കുന്ദമംഗലം ടാക്സി സ്റ്റാൻ്റിലേക്ക് ആനയിച്ചു.
മണ്ഡലം സിക്രട്ടറി ടി പ്രസന്നകുമാർ സ്വാഗതം പറഞ്ഞ പരിപാടിയിൽ നാസർ മാവൂരാൻ അധ്യക്ഷനായി. വിവിധ യൂണിറ്റുകളിൽ നിന്നെത്തിയ പ്രതിനിധികൾ ജാഥാ ക്യാപ്റ്റൻ അഷ്റഫ് മൂത്തേടത്തിനെ ഷാൾ അണിയിച്ച് സ്വീകരിച്ചു. ജാഥ കോ ഡിനേറ്റർ അമീർ മുഹമ്മദ് ഷാജി, എ വി എം കബീർ, എം ബാബുമോൻ, പി മാമുക്കുട്ടി,, പി ജയശങ്കർ, എന്നിവർ പരിപാടിയിൽ പ്രസംഗിച്ചു.
സമര പ്രചാരണ വാഹന ജാഥക്ക് കുന്ദമംഗലത്ത് സ്വീകരണം നൽകി

