Local

കുന്ദമംഗലത്തെ മാതൃകാ പോലീസ് സ്റ്റേഷൻ സന്ദർശിച്ച് ഹെവൻസ് പ്രീ സ്കൂളിലെ സ്‌കൈ ത്രീ വിദ്യാർത്ഥികൾ

കുന്ദമംഗലം: ഹെവൻസ് പ്രീ സ്കൂളിലെ സ്‌കൈ ത്രീ വിദ്യാർത്ഥികൾ കുന്ദമംഗലത്തെ മാതൃകാ പോലീസ് സ്റ്റേഷൻ സന്ദർശിച്ചു. ഒരു മണിക്കൂറോളം നീണ്ടു നിന്ന സ്റ്റേഷൻ സന്ദർശനം കുട്ടികൾക്ക് വേറിട്ടൊരു അനുഭവം സമ്മാനിച്ചു. സ്റ്റേഷൻ ഹൗസ് ഓഫീസർ യൂസുഫ്‌ നടത്തറമ്മലിന്റെ സംവാദം കുട്ടികളെ പുതിയ കാര്യങ്ങളെ കുറിച്ച് അറിയാനും മനസിലാക്കാനും സഹായിച്ചു. കൂടാതെ എസ് ഐ മുഹമ്മദ് അഷ്‌റഫ്, എ എസ് ഐ അബ്ദുള്ള, എ എസ് ഐ മീന തുടങ്ങിയവർ ട്രാഫിക് നിയമങ്ങളെക്കുറിച്ച് സംസാരിച്ചു ചെറിയ രീതിയിൽ വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിച്ചെടുത്തു.

നിയമം ലംഘിച്ചു വാഹനം ഓടിക്കുന്നവരെയും റോഡിൽ മറ്റു അക്രമങ്ങൾ ചെയ്യുന്നവരെയും കണ്ടെത്താൻ ഉപയോഗിക്കുന്ന കാമറ സിസ്റ്റത്തിന്റെ പ്രവർത്തന സംവിധാനങ്ങളെല്ലാം കുട്ടികൾക്ക് കാണിച്ചു. ഒപ്പം ലോക്കപ്പ് മുറിയും പോലീസ് സ്റ്റേഷനിലുള്ള മറ്റു എല്ലാവിധ സംവിധാനങ്ങളുടെ നടത്തിപ്പെല്ലാം അവർക്ക് മനസിലാക്കാൻ ഉതകുന്ന രീതിയിൽ ലളിതമായി പോലീസുകാർ പറഞ്ഞു കൊടുത്തത് കൊണ്ട് തന്നെ ഹെവൻസ് പ്രീ സ്കൂളിലെ സ്‌കൈ ത്രീ വിദ്യാർത്ഥികൾക്ക് മാതൃകാ പോലീസ് സ്റ്റേഷൻ സന്ദർശനം തികച്ചും പുതുമ നിറഞ്ഞ ഒരു അനുഭവമായി മാറി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!