മുഖ്യമന്ത്രിയുടെ സന്ദർശനത്തിന്റെ ഭാഗമായി പാലക്കാട് യൂത്ത് കോൺഗ്രസ് നേതാവിനെ കരുതൽ തടങ്കലിൽ എടുത്തു.യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എകെ ഷാനിബിനെയാണ് പൊലീസ് അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിലാക്കിയത്. രാവിലെ ആറ് മണിക്ക് വീട്ടിൽ നിന്നാണ് ചാലിശ്ശേരി പൊലീസ് ഷാനിബിനെ കൊണ്ടു പോയത്.കൂടുതല്‍ പ്രവര്‍ത്തകരെ തേടി പൊലീസ് എത്തുന്നതായി യൂത്ത് കോണ്‍ഗ്രസ് നേതൃത്വം ആരോപിച്ചു. സംസ്ഥാനതല തദ്ദേശദിനാഘോഷം ചാലിശേരിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് രാവിലെ പത്തിനാണ് ഉദ്ഘാടനം ചെയ്യുന്നത്.നിലവിൽ ഷാനിബിനെ മാത്രമേ കരുതൽ തടങ്കലിൽ എടുത്തിട്ടുള്ളൂവെങ്കിലും കൂടുതൽ ആളുകളെ തടങ്കലിൽ വയ്ക്കുന്ന കാര്യം ആലോചിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ സന്ദർശനം; പാലക്കാട് യൂത്ത് കോൺഗ്രസ് നേതാവ് കരുതൽ തടങ്കലിൽ

