നടിയെ ആക്രമിച്ച കേസിൽ മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കുന്നത് കേസില്‍ ദിലീപിന്റെ പങ്ക് തെളിയിക്കാനാണെന്ന് സംസ്ഥാന സര്‍ക്കാര്‍.ദിലീപിന്റെ പങ്ക് തെളിയിക്കാൻ ഇത് ആവശ്യമണ്. തെളിവുകൾ ഹാജരാക്കുന്നത് തടയാൻ ദിലീപ് ശ്രമിക്കുന്നു. വിചാരണ നീട്ടാനെന്ന ദിലീപിന്റെ ആരോപണം അടിസ്ഥാന രഹിതമെന്നും സർക്കാർ സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ അറിയിച്ചു,തെളിവുകളുടെ വിടവ് നികത്താനാണ് മഞ്ജുവിനെ വീണ്ടും വിസ്തരിക്കണമെന്ന് പ്രോസിക്യുഷന് ആവശ്യപ്പെടുന്നതെന്നാണ് ദിലീപ് ആരോപിച്ചിരുന്നത്. എന്നാല്‍ തെളിവുകളുടെ വിടവ് നികത്താന്‍ ഒരു സാക്ഷിയെയും വീണ്ടും വിസ്തരിക്കുന്നില്ലെന്ന് കേരളം സുപ്രീം കോടതിയെ അറിയിച്ചു. ഡിജിറ്റല്‍ തെളിവുകളും വോയിസ് റെക്കോര്‍ഡിങ് ഉള്‍പ്പടെയുളള തെളിവുകളും നശിപ്പിച്ചത് ഉള്‍പ്പടെയുളള കാര്യങ്ങള്‍ തെളിയിക്കാനാണ് മഞ്ജു വാരിയര്‍ ഉള്‍പ്പടെ നാല് സാക്ഷികളെ വീണ്ടും വിസ്തരിക്കുന്നതെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കി.നടിയെ ആക്രമിച്ച കേസിൽ മഞ്ജു വാര്യരെ വീണ്ടും സാക്ഷിയായി വിസ്തരിക്കുന്നതിനെതിരെ കഴിഞ്ഞ ദിവസമാണ് ദിലീപ് സത്യവാങ്മൂലം നൽകിയത്. വിസ്താരത്തിന് പ്രോസിക്യുഷൻ നിരത്തുന്ന കാരണങ്ങൾ വ്യാജമാണെന്നാണ് ദിലീപിന്റെ ആരോപണം
മഞ്ജുവിനെ വീണ്ടും വിസ്തരിക്കരുതെന്ന് ദിലീപ്;വീണ്ടും വിസ്തരിക്കുന്നത് ദിലീപിന്റെ പങ്കുതെളിയിക്കാനെന്ന് സർക്കാർ

