National

2019 മുതല്‍ 2021 വരെ ആത്മഹത്യ ചെയ്തത് 1.12 ലക്ഷം ദിവസവേതനക്കാര്‍; കേന്ദ്രം ലോക്‌സഭയില്‍

2019 മുതല്‍ 2021 വരെയുള്ള മൂന്ന് വര്‍ഷക്കാലയളവില്‍ രാജ്യത്ത് ആത്മഹത്യ ചെയ്തത് 1.12 ലക്ഷം ദിവസവേതനക്കാരെന്ന് കേന്ദ്രം ലോക്‌സഭയില്‍. കേന്ദ്ര തൊഴില്‍മന്ത്രി ഭൂപേന്ദ്ര യാദവ് ആണ് നാഷണല്‍ ക്രൈം റെക്കോഡ്‌സ് ബ്യൂറോയിലെ കണക്ക് ലോക്‌സഭയില്‍ അറിയിച്ചത്.

മൂന്ന് വര്‍ഷത്തിനിടെ 35,950വിദ്യാര്‍ത്ഥികളും 31,839 കര്‍ഷകത്തൊഴിലാളികളും ആത്മഹത്യ ചെയ്തതായി ചോദ്യോത്തര വേളയില്‍ മന്ത്രി പറഞ്ഞു. ഇതില്‍ 66,912 വീട്ടമ്മമാരും 53,661 സ്വയം തൊഴില്‍ ചെയ്യുന്നവരും 43,420 ശമ്പളക്കാരും 43,385 തൊഴിലില്ലാത്തവരുമാണ് ജീവനൊടുക്കിയത്.

2008ലെ അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷാ നിയമം അനുസരിച്ച്, ജീവിതം, ആരോഗ്യം എന്നിവയുമായി ബന്ധപ്പെട്ട ക്ഷേമ പദ്ധതികള്‍ ആവിഷ്‌കരിച്ച് ദിവസ വേതന തൊഴിലാളികള്‍ ഉള്‍പ്പെടെ അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് സാമൂഹിക സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രി ജീവന്‍ ജ്യോതി ബീമ യോജന, പ്രധാനമന്ത്രി സുരക്ഷാ ബീമ യോജന എന്നിവയിലൂടെ ഇത്തരം പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.2019, 2020, 2021 വര്‍ഷങ്ങളിലായി ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കണക്കാണ് ഭൂപേന്ദ്ര യാദവ് കേന്ദ്രമന്ത്രി ലോക്‌സഭയില്‍ പറഞ്ഞത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!