യു.എസ്. വെടിവെച്ചിട്ട ചൈനീസ് ചാരബലൂണിന്റെ നിര്‍ണായക ഭാഗങ്ങള്‍ കണ്ടെത്തി.അറ്റ്ലാന്‍റിക് സമുദ്രത്തില്‍ നിന്നാണ് ചൈനീസ് ബലൂണില്‍ നിന്നുള്ള സെന്‍സറുകളടക്കം വീണ്ടെടുത്തത്. ഇലക്ട്രോണിക് സെന്‍സറുകളും എല്ലാ സെന്‍സറുകളും വീണ്ടെടുത്തതായാണ് അമേരിക്കയുടെ നോര്‍ത്തേണ്‍ കമാന്‍ഡ് വിശദമാക്കിയത്.ബലൂണ്‍ ചാരവൃത്തിക്കായി ഉപയോഗിച്ചോ എന്ന കാര്യം എഫ്.ബി.ഐ. അന്വേഷിക്കും. ഫെബ്രുവരി നാലിന് വെടിവെച്ചിട്ട ബലൂണിന്റെ ഭാഗങ്ങളാണ് കണ്ടെത്തിയത്.പത്തുദിവസത്തിനിടെ നാലുതവണയാണ് ആകാശത്ത് സംശയാസ്പദമായ രീതിയില്‍ കാണുന്ന അജ്ഞാത വസ്തുക്കളെ യു.എസ്. വെടിവെച്ചിടുന്നത്. ഫെബ്രുവരി നാലിനാണ് ആദ്യത്തെ ചൈനീസ് ചാരബലൂണ്‍ ആദ്യം വെടിവെച്ചത്. ചാര പ്രവര്‍ത്തികള്‍ക്കാണ് ഇത്തരം ബലൂണുകള്‍ ഉപയോഗിക്കുന്നതെന്ന് അമേരിക്ക ആരോപിക്കുമ്പോള്‍ കാലാവസ്ഥാ നിരീക്ഷണ ബലൂണാണ് ഇതെന്നാണ് ചൈനയുടെ പ്രതിരോധം. ചൈനീസ് ബലൂണ്‍ വെടിവച്ച് വീഴ്ത്തിയതിന് പിന്നാലെ അലാസ്കയിലും കാനഡയിലെ യൂക്കോണിലും അമേരിക്ക കാനഡ അതിര്‍ത്തിയിലെ ഹുരൂണ്‍ തടാകത്തിന് സമീപവുമാണ് അജ്ഞാത വസ്തുക്കളെ അമേരിക്ക വെടിവച്ച് വീഴ്ത്തിയത്.
വെടിവെച്ചിട്ട ചൈനീസ് ചാരബലൂണിന്റെ സുപ്രധാന ഭാഗങ്ങള്‍ വീണ്ടെടുത്ത് അമേരിക്ക

