Kerala

ബെെക്ക് അഭ്യാസത്തിനിടെ കാൽനടയാത്രക്കാരിയായ വിദ്യാർത്ഥിനിയെ ഇടിച്ചിട്ടു; സംഭവത്തിൽ യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം: ബെെക്ക് അഭ്യാസത്തിനിടെ കാൽനടയാത്രക്കാരിയായ വിദ്യാർത്ഥിനിയെ ഇടിച്ചിട്ട സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കല്ലമ്പലം സ്വദേശി നൗഫലിനെയാണ് അറസ്റ്റ് ചെയ്തത്. നൗഫലിന്റെ ലെെസൻസ് മോട്ടോർ വാഹന വകുപ്പ് റദ്ദാക്കും. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു അപകടം നടന്നത്. അപകടത്തിൽ വിദ്യാർത്ഥിനിക്ക് പരുക്ക് ഏൽക്കുകയും ചെയ്തിരുന്നു. നൗഫൽ റോഡിലൂടെ ബെെക്ക് അഭ്യാസം നടത്തുന്നതിനിടെ വാഹനം നിയന്ത്രണം വിട്ട് വിദ്യാർഥിനിയുടെ ദേഹത്തേക്ക് ഇടിച്ചുകയറുകയായിരുന്നു.

സ്ഥിരമായി റോഡ് നിയമങ്ങൾ ലംഘിക്കുന്നയാളാണ് നൗഫലെന്ന് മോട്ടോ‍ർ വാഹന വകുപ്പ് ഉദ്യോ​ഗസ്ഥ‍ർ പറയുന്നു. ഇത്തരത്തിൽ അപകടകരമായ രീതിയിൽ വാഹനമോടിച്ചതിന് നിരവധി തവണ ഇയാൾക്കെതിരെ പിഴ ചുമത്തിയിട്ടുണ്ടെന്നും ഉദ്യോ​ഗസ്ഥ‍ർ പറഞ്ഞു. വിദ്യാർത്ഥിനിയെ ഇടിച്ചിട്ട സംഭവത്തിന് നാല് ദിവസം മുമ്പ് നിയമലംഘനത്തിന് ഇയാളിൽ നിന്നും വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷൻ പിഴ ഈടാക്കിയിരുന്നു. 19250 രൂപ പിഴയീടാക്കിയ ശേഷമാണ് സ്റ്റേഷനിൽ നിന്നും ബൈക്ക് വിട്ടുകൊടുത്തത്. തൊട്ടുപിന്നാലെ വാഹനത്തിൽ അഭ്യാസം നടത്തി കോളേജ് വിദ്യാർഥിനിയെ ഇടിച്ചുതെറിപ്പിച്ചിക്കുകയായിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!