Kerala News

കോന്നി താലൂക്ക് ഓഫീസിലെ കൂട്ട അവധി;വിനോദയാത്ര പോയ ജീവനക്കാര്‍ തിരിച്ചെത്തി,സ്പോൺസർ ടൂർ ആണെന്ന ആരോപണം തള്ളി ട്രാവൽസ് മാനേജർ,

കോന്നി താലൂക്ക് ഓഫിസിലെ കൂട്ട അവധിയെടുത്ത് വിനോദയാത്ര പോയ ജീവനക്കാര്‍ തിരിച്ചെത്തി.രാത്രി മൂന്ന് മണിയോടെയാണ് രണ്ടു ദിവസത്തെ യാത്ര പൂര്‍ത്തിയാക്കി ജീവനക്കാര്‍ തിരിച്ചെത്തിയത്. നേരിട്ട് ഓഫീസില്‍ എത്താതെ ജീവനക്കാരെ അവരവരുടെ വീട്ടില്‍ തിരിച്ചെത്തിക്കുകയായിരുന്നു.ഉല്ലാസ യാത്ര സംസ്ഥാനത്തെമ്പാടും ചർച്ചയായപ്പോഴും യാത്ര തുടരുകയായിരുന്നു ഉദ്യോഗസ്ഥർ.യാത്ര വിവാദമായതറിഞ്ഞ ജീവനക്കാര്‍ ഓഫീസ് പരിസരത്ത് വരാതെയാണ് വീടുകളിലേക്ക് മടങ്ങിയത്. താലൂക്ക് ഓഫീസില്‍ വെച്ചിരിക്കുന്ന വാഹനങ്ങള്‍ എടുക്കാന്‍ പോലും ഉദ്യോഗസ്ഥര്‍ എത്തിയില്ല.അതേസമയം ജീവനക്കാരുടെ ഉല്ലാസ യാത്ര സ്പോൺസർ ടൂർ ആണെന്ന ആരോപണം തള്ളി ട്രാവൽസ് മാനേജർ രംഗത്തെത്തി.യാത്രയുടെ പണം വാങ്ങിയാണ് ബസ് പോയതെന്ന് മാനേജർ ശ്യം പറഞ്ഞു. ട്രാവൽസിലെ ഡ്രൈവർ മുഖേനയാണ് ജീവനക്കാർ ബസ് ബുക്ക്‌ ചെയ്തതെന്നും മാനേജർ വ്യക്തമാക്കി. പത്തനംതിട്ടയില്‍ ഏറ്റവും കൂടുതല്‍ വാഹനങ്ങളുള്ള ട്രാവല്‍സ് കമ്പനിയാണ് തങ്ങളുടേത്. യാത്രകള്‍ക്ക് വണ്ടിവിളിക്കുമ്പോള്‍ ആരാണ് എന്താണ് എന്ന് നോക്കേണ്ടകാര്യമില്ല. കോന്നിയില്‍ നിന്ന് മൂന്നാറിലേക്ക് യാത്രയുണ്ടെന്ന് ഡ്രൈവര്‍ അറിയച്ചത് പ്രകാരം ഒഴിവുള്ള വാഹനം നല്‍കുകയായിരുന്നു. ഇതില്‍ സ്‌പോര്‍ണസര്‍ഷിപ്പിന്റെ യാതൊരു പ്രശ്‌നവുമില്ല. ഏത് പരിപാടിക്കും ആര് വിളിച്ചാലും തങ്ങള്‍ വാഹനം കൊടുക്കുന്നുണ്ടെന്ന് മാനേജര്‍ വ്യക്തമാക്കി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!