News Sports

അമ്പയര്‍മാരെ അറിയിക്കാതെ കൈവിരലില്‍ ക്രീം പുരട്ടി;ജഡേജയ്ക്ക് ഐസിസിയുടെ പിഴ

ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജയ്ക്ക് പിഴയിട്ട് ഐസിസി.കളിക്കിടെ ഫീല്‍ഡ് അമ്പയര്‍മാരെ അറിയിക്കാതെ കൈവിരലില്‍ ക്രീം പുരട്ടിയതിനെ തുടര്‍ന്നാണ് നടപടി. ഐസിസി പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമായതിനാല്‍ താരത്തിന് മാച്ച് ഫീയുടെ 25 ശതമാനം പിഴ വിധിക്കുകയും ഒരു ഡീമെറിറ്റ് പോയന്റ് ചുമത്തുകയും ചെയ്തു.വിരലിൽ വേദന ആയതിനാലാണ് ജഡേജ കയ്യിൽ ക്രീം പുരട്ടിയതെന്ന് ഇന്ത്യൻ ടീം അറിയിച്ചിരുന്നെങ്കിലും അമ്പയറുടെ അനുവാദം വാങ്ങാതിരുന്നതിനാലാണ് അച്ചടക്ക നടപടി. പന്തിൽ കൃത്രിമം കാണിക്കാനല്ല ക്രീം പുരട്ടിയതെന്ന് മാച്ച് റഫറിക്ക് ബോധ്യമായതായി ഐസിസി പറയുന്നു.ടെസ്റ്റിന്റെ ഒന്നാം ദിനത്തിലായിരുന്നു സംഭവം. മുഹമ്മദ് സിറാജിന്റെ കൈയില്‍ ഉണ്ടായിരുന്ന ഒരു ക്രീം ജഡേജ തന്റെ ഇടത് ചൂണ്ടുവിരലില്‍ പുരട്ടുന്നതിന്റെ ദൃശ്യങ്ങളാണ് ക്യാമറ ഒപ്പിയെടുത്തത്. ഇത് നിമിഷങ്ങള്‍ക്കകം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു. ജഡേജ പന്തില്‍ കൃത്രിമം കാണിച്ചു എന്നുവരെ ആരോപണങ്ങള്‍ ഉയര്‍ന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Sports

ടെന്നിസ് ബോള്‍ ടീമിനെ അജിത്തും ഷാനി ജോസഫും നയിക്കും

താ​മ​ര​ശേ​രി: ജി​ല്ലാ ടെ​ന്നീ​സ് ബോ​ള്‍ ടീ​മി​നെ പി.​എ​സ്. അ​ജി​ത്തും ഷാ​നി ജോ​സ​ഫും ന​യി​ക്കും. മു​ഹ​മ്മ​ദ് സാ​ലു, പി. ​മു​ഹ​മ്മ​ദ് ഫാ​ഹി​സ്, ആ​ദീം നി​ഹാ​ല്‍, പി.​എം. മു​ഹ​മ്മ​ദ് അ​സ്നാ​ദ്,
error: Protected Content !!