Local News

പുത്തൻപറമ്പത്ത് ഭഗവതി കാവിൽ പുനപ്രതിഷ്ഠാ മഹോത്സവം നടന്നു

കുന്ദമംഗലം പന്തീർപാടം പുത്തൻപറമ്പത്ത് ഭഗവതി കാവിലെ പുനപ്രതിഷ്ഠാ മഹോത്സവം വിവിധ ചടങ്ങുകളോടെ നടന്നു.ഗണപതി ഹോമം, പ്രതിഷ്ഠ, കലശം ആടൽ, പ്രസന്ന പൂജ, മംഗല്യാരതി ഉണ്ടായിരുന്നു. കാവ് തന്ത്രി പി.കെ. അനിൽകുമാറിൻ്റെ കാർമികത്വത്തിലായിരുന്നു ചടങ്ങുകൾ. ക്ഷേത്രാചാരങ്ങളും അനുഷ്ഠാനവും എന്ന വിഷയത്തിൽ പ്രബോധ് മാസ്റ്റർ പ്രഭാഷണം നടത്തി. ട്രസ്റ്റ് കമ്മിറ്റി അംഗങ്ങൾ നേതൃത്വം നൽകി.കാവിലെ തിറ മഹോത്സവം മാർച്ച് നാലിന് നടക്കും.പുലർച്ചെ നാലിന് ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. ഭഗവതി, കാളി, ഗുളികൻ, നാഗകാളി, കരുമകൻ, കരിയാത്തൻ, മുത്തപ്പൻ തുടങ്ങിയ തിറകളും വിവിധ വെള്ളാട്ടുകളും ഉണ്ടാകും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!