Entertainment News

ഒരു അബദ്ധം പറ്റി…മേക്ക് ഓവറില്‍ പ്രതികരണവുമായി പ്രയാഗ,ഇനി കുറച്ച് കാലം സിനിമയിലേക്ക് ഇല്ല,

നടി പ്രയാഗ മാർട്ടിന്റെ ഹെയർ മേക്ക് ഓവർ സംസാരങ്ങളാണിപ്പോൾ സോഷ്യൽ മീഡിയ നിറയെ.തിരിച്ചറിയാന്‍ പോലും വിഷമമായ ഒരു മേയ്ക്കോവറിലായിരുന്നു നടി മുടി കളർ ചെയ്തിരുന്നത്.എന്നാൽ മേക്ക് ഓവറിനെക്കുറിച്ചുള്ള താരത്തിന്റെ മറുപടി വളരെ രസകരമാണ്.ഈ മേക്ക് ഓവർ താൻ ഉദ്ദേശിച്ചതല്ലെന്നും ഒരു അബദ്ധം പറ്റിയതാണെന്നുമാണ് പ്രയാഗ പറയുന്നത്. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗുമായി ബന്ധപ്പെട്ട് വിളിച്ചു ചേർത്ത പ്രസ്മീറ്റിനിടയിലാണ് താരം തന്റെ പുതിയ ലുക്കിനെ കുറിച്ച് തുറന്ന് പറഞ്ഞത്. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ ബ്രാന്റ് അംബസിഡറാണ് പ്രയാഗ.

സി.സി.എല്ലിന് വേണ്ടിയല്ല മേക്ക് ഓവർ നടത്തിയത്. മേക്ക് ഓവർ നടത്തണമെന്ന് പോലും ഉദ്ദേശിച്ചിരുന്നില്ല. മുടി കളർ ചെയ്യാൻ പോയപ്പോൾ അബദ്ധം പറ്റിയതാണ്. ഈ കളറല്ല ഞാൻ ഉദ്ദേശിച്ചിരുന്നത്. കളർ ചെയ്തുവന്നപ്പോൾ ഇങ്ങനെ ആയിപ്പോയതാണ്. അല്ലാതെ മനഃപ്പൂർവം ലുക്ക് മാറ്റിയതല്ല സിനിമയിൽ നിന്ന് തത്ക്കാലം കുറച്ചുകാലത്തേക്ക് അവധിയെടുക്കുകയാണ്.

വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് അവധിയെടുക്കുന്നത്. ഇപ്പോൾ ഒരു സിനിമയും കമ്മിറ്റ് ചെയ്തിട്ടില്ല. അതുകൊണ്ട്തന്നെ ഏത് ലുക്കായാലും കുഴപ്പമില്ല. പ്രയാഗ പറഞ്ഞു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!