National

‘എയ്‌റോ ഇന്ത്യ ഷോ’, ഫെബ്രുവരി 20 വരെ ബെംഗളൂരുവിൽ ഇറച്ചി കടകൾ അടച്ചിടാൻ ഉത്തരവ്

ബെംഗളൂർ: ഫെബ്രുവരി 20 വരെ ബെംഗളൂരുവിൽ ഇറച്ചി കടകൾ അടച്ചിടാൻ ഉത്തരവ്. കർണാടക തലസ്ഥാനമായ ബെംഗളൂരുവിലെ യെലഹങ്കയിലാണ് ഇറച്ചി കടകൾ അടച്ചിടാൻ ഉത്തരവ് ലഭിച്ചത്. ഫെബ്രുവരി 13 മുതൽ 17 വരെ വായുസേന നടത്തുന്ന എയ്‌റോ ഇന്ത്യ ഷോയ്ക്ക് സുരക്ഷ ഒരുക്കുന്നതിന് വേണ്ടിയാണ് ഈ നിരോധനം.ഇറച്ചി, കോഴി, മത്സ്യം എന്നിവ വിൽക്കുന്ന കടകൾ തുറക്കില്ല. വായുവിൽ പക്ഷികളുടെ പ്രവർത്തനം കുറയ്ക്കുന്നതിന് വേണ്ടി മാലിന്യ നിർമാർജ്ജന നടപടികളും ആരംഭിച്ചിട്ടുണ്ട്. യെലഹങ്കയിലെ സ്‌റ്റേഷൻ എയ്‌റോസ്‌പേസ് സേഫ്റ്റി ആൻഡ് ഇൻസ്‌പെക്ഷൻ ഓഫീസർ എയർഫോഴ്‌സ് സ്‌റ്റേഷനിലെ 10 കിലോമീറ്റർ ചുറ്റളവിൽ ഇറച്ചികടകൾ അടച്ചിടണം എന്ന് ആവശ്യപ്പെട്ട് ബിബിഎംപി ജോയിന്റ് സെക്രട്ടറിക്ക് കത്തയച്ചിരുന്നു.

ഇതിന് പിന്നാലെയാണ് ഫെബ്രുവരി 20 വരെ ഇറച്ചി കടകൾ അടച്ചിടാൻ ഉത്തരവ് നൽകിയത്. നോൺ വെജിറ്റേറിയൻ ഭക്ഷണം കഴിക്കുന്നതിന് നിരോധനം ഇല്ലാ എന്നും ഉത്തരവിൽ പറയുന്നുണ്ട്. എയർഫോഴ്‌സ് ബേസ് യെലഹങ്ക ഫെബ്രുവരി 13 മുതൽ 17 വരെയാണ് എയ്‌റോ ഇന്ത്യക്ക് ആതിഥേയത്വം വഹിക്കുക.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!