Local

പന്നി ശല്യത്തിന് ശാശ്വത പരിഹാരം കാണണം; പഞ്ചായത്ത് അധികൃതർക്ക് വാർഡ് എൽഡിഎഫ് കമ്മിറ്റി നിവേദനം നൽകി

കുന്ദമംഗലം ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിലെ പൊയ്യ, നൊച്ചി പൊയിൽ, കളരിക്കണ്ടി പ്രദേശങ്ങളിൽ വർദ്ധിച്ചുവരുന്ന പന്നി ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് പഞ്ചായത്ത് അധികൃതർക്ക് വാർഡ് എൽഡിഎഫ് കമ്മിറ്റി നിവേദനം നൽകി. കർഷകരുടെ വിളവുകൾ ഒക്കെ തന്നെ പന്നി നശിപ്പിക്കുന്നു. അടുത്തിടെ പന്നി ആക്രമിച്ചത് കാരണം പരിക്കു പറ്റിയ ശ്രീമതി നെല്ലിക്കോട് ബേബി ഇപ്പോഴും ചികിത്സയിലാണ്. ഈ പ്രദേശത്തെ അംഗനവാടിയിൽ കുട്ടികളെ കൊണ്ടു പോകുന്നതിനു പോലും ആളുകൾ ഭയപ്പെടുന്നു. കെഎം ഗിരീഷ്, കേളൻ നെല്ലിക്കോട്, ഭാസ്കരൻ ചീനിക്കൽ, എം. പി. ശിവാനന്ദൻ,രാജൻ മാമ്പറ്റച്ചാലിൽ, പി. രാജൻ, സന്തോഷ്നെഴുകിൽ, പ്രജീഷ് മലയിൽ എന്നിവർ നിവേദക സംഘത്തോടൊപ്പം ഉണ്ടായിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!