Kerala

ഇനി മുതല്‍ സൗജന്യ ഗാര്‍ഹിക ഇന്റര്‍നെറ്റ്; ബജറ്റില്‍ രണ്ട് കോടി വകയിരുത്തി

തിരുവനന്തപുരം: ഗാര്‍ഹിക സൗജന്യ ഇന്റര്‍നെറ്റിനായി സംസ്ഥാന ബജറ്റില്‍ രണ്ട് കോടി വകയിരുത്തി. ഒരു നിയമസഭാ മണ്ഡലത്തില്‍ 500 കുടുംബങ്ങള്‍ എന്ന കണക്കില്‍ അര്‍ഹരായ 70,000 ബിപിഎല്‍ കുടുംബത്തിന് കെ ഫോണ്‍ പദ്ധതിയുടെ കീഴില്‍ സൗജന്യ ഗാര്‍ഹിക ഇന്റര്‍നെറ്റ് നല്‍കാനാണ് തീരുമാനം.കേരളാ ഫൈബര്‍ നെറ്റ് വര്‍ക്ക്, കെ ഫോണ്‍ പദ്ധതിക്കായി 100 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. കേരളാ സ്‌പേസ് പാര്‍ക്ക്, കേ സ്‌പേസിന് 71. 84കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. കേരളാ സ്റ്റാര്‍ട്ട് അപ്പ് മിഷന് 90. 52 കോടി, കൊച്ചി ടെക്‌നോളജി ഇന്നോവേഷന്‍ സോണിന് 20 കോടി രൂപ, യുവജന സംരംഭക വികസന പരിപാടികള്‍ക്ക് 70. 5 കോടി രൂപ എന്നിങ്ങനെയാണ് അനുവദിച്ചിരിക്കുന്നത്.

വിവര സാങ്കേതിക മേഖലയിലെ പദ്ധതികള്‍ക്കായി 549 കോടി രൂപയാണ് ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരം ടെക്‌നോപാര്‍ക്കിന് 22. 6 കോടി രൂപയും സൗര പദ്ധതിക്ക് 10 കോടി രൂപയും വകയിരുത്തി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!