കൂട്ടുകാർക്കൊപ്പം ഒളിച്ചുകളിക്കുന്നതിനിടെ കണ്ടെയ്നറിൽ കയറിയിരുന്ന് ഉറങ്ങിപ്പോയ ബംഗ്ലദേശ് ബാലൻ എത്തിച്ചേർന്നത് മലേഷ്യയിൽ.ജനുവരി 11 -ന് ചിറ്റഗോംഗിൽ വച്ച് കൂട്ടുകാരുടെ കൂടെ ഒളിച്ചുകളി കളിക്കുകയായിരുന്നു 15 -കാരനായ ഫാഹിം. ഒളിക്കുന്നതിന് വേണ്ടിയാണ് അവൻ ഒരു കണ്ടെയ്‍നറിൽ കയറിയത്. എന്നാൽ, ഇത്തിരി നേരം കഴിഞ്ഞപ്പോൾ അവൻ അതിനകത്ത് ഉറങ്ങിപ്പോയി. ആ കണ്ടെയ്‍നറാവട്ടെ മലേഷ്യയിലേക്കുള്ള കൊമേഷ്യൽ ഷിപ്പിൽ ആയിരുന്നു. ആറ് ദിവസം കഴിഞ്ഞ് മലേഷ്യയിലെത്തിയപ്പോഴാണ് അതിനകത്ത് നിർജ്ജലീകരണം സംഭവിച്ച, വിശന്നു തളർന്ന ഫാഹിമിനെ കണ്ടെത്തുന്നത്. കണ്ടെയ്നറിൽ കുട്ടി കരയുന്ന ശബ്ദം കേട്ടാണ് അധികൃതർ ശ്രദ്ധിച്ചത്.പ്രാഥമിക അന്വേഷണത്തിൽ മനുഷ്യക്കടത്തല്ലെന്ന് കണ്ടെത്തിയതായി മലേഷ്യൻ ആഭ്യന്തര മന്ത്രാലയം അറിയിക്കുകയും ചെയ്തു.അവശനായ കുട്ടിയുടെ ചിത്രം സമൂഹ മാധ്യമത്തിൽ പ്രചരിക്കുകയും ചെയ്തു. ഫാഹിമിനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. കൂടാതെ നിയമപരമായ മാർഗത്തിലൂടെ കുട്ടിയെ നാട്ടിലെത്തിക്കാനുള്ള നീക്കങ്ങൾ നടക്കുകയാണെന്ന് അധികൃതർ അറിയിച്ചു.ആരോഗ്യനില വീണ്ടെടുത്ത കുട്ടി ചികിത്സയിലാണ്
ഒളിച്ചുക്കളിച്ച് എത്തിയത് മലേഷ്യയിൽ;കണ്ടെയ്നറിനകത്ത് കയറിയിരുന്ന് ഉറങ്ങിപ്പോയ ബംഗ്ലദേശ് ബാലൻ പുറത്തിറങ്ങിയത് ഒരാഴ്ചയ്ക്ക് ശേഷം

