National

ലൈംഗികാരോപണം നേരിടുന്ന മന്ത്രി ദേശീയ പതാക ഉയർത്തി; പ്രതിഷേധിച്ച വിദ്യാർത്ഥി നേതാവ് അറസ്റ്റിൽ

ചണ്ഡീഗഢ്: ലൈംഗികാരോപണം നേരിടുന്ന ഹരിയാന കായിക മന്ത്രി ദേശീയ പതാക ഉയർത്തുന്നതിനെതിരെ പ്രതിഷേധം. ബിജെപി മന്ത്രിയുടെ സ്വന്തം മണ്ഡലമായ പിഹോവയിൽ പതാക ഉയർത്തുന്നതിനിടെയാണ് പ്രതിഷേധമുണ്ടായത്. എൻസിപി വിദ്യാർത്ഥി വിഭാഗം ദേശീയ അധ്യക്ഷ സോണിയ ധുഹാനാണ് മന്ത്രിയെ തടയാൻ ശ്രമിച്ചത്.മന്ത്രിക്ക് മുന്നിൽ മുദ്രാവാക്യം ഉയർത്തി പ്രതിഷേധിച്ച സോണിയയെ പൊലീസ് അറസ്റ്റ് ചെയ്തു. സോണിയയെ പൊലീസ് കൈയേറ്റം ചെയ്യുന്നതും വലിച്ചിഴച്ച് കൊണ്ടുപോയതും കൂടുതൽ പ്രതിഷേധത്തിന് കാരണമായി.

കഴിഞ്ഞ മാസമായിരുന്നു മന്ത്രി സന്ദീപ് സിംഗിനെതിരെ ലൈംഗികാരോപണം ഉയർന്നത്. യുവ അത്‌ലറ്റിക്‌സ് പരിശീലകയാണ് ഇന്ത്യൻ ഹോക്കി ടീം മുൻ ക്യാപ്റ്റൻ കൂടിയായ സന്ദീപ് സിംഗിനെതിരെ പരാതി നൽകിയത്. പരാതിയിൽ ചണ്ഡീഗഢ് പൊലീസ് കേസെടുത്തതിന് പിന്നാലെ മന്ത്രിക്ക് കായിക വകുപ്പ് ഒഴിയേണ്ടിവന്നിരുന്നു. കേസിൽ അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കവേയാണ് റിപ്പബ്ലിക് ദിനത്തിൽ ദേശീയ പതാക ഉയർത്തുന്നതിൽ സന്ദീപ് സിംഗിന് നേരെ പ്രതിഷേധമുണ്ടായത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!