National

ഡൽഹിയിൽ വനിതാ കമ്മിഷൻ അധ്യക്ഷയ്ക്ക് നേരെ അതിക്രമം; പ്രതി അറസ്റ്റിൽ

ഡൽഹി വനിതാ കമ്മിഷൻ അധ്യക്ഷ സ്വാതി മലിവാളിനെതിരെ അതിക്രമം. കാറിന്റെ ഡോറിൽ കൈകുടുക്കി വലിച്ചിഴച്ചെന്നാണ് സ്വാതി മലിവാളിന്റെ പരാതി. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ എയിംസ് ആശുപത്രിക്ക് പരിസരത്തായിരുന്നു അതിക്രമം.

സംഭവത്തിൽ കാറോടിച്ചിരുന്ന 47കാരനായ, ഹരീഷ് ചന്ദ്രയെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ മദ്യ ലഹരിയിലായിരുന്നെന്നാണ് പൊലീസ് നൽകുന്ന വിവരം. തനിക്ക് നേരെ ഇയാൾ ആക്രമണം നടത്താൻ ശ്രമിച്ചപ്പോൾ താൻ തടഞ്ഞു. ഇതിനിടെ പ്രതി കാറിന്റെ ഡോറിൽ തന്റെ കൈ കുടുക്കിയെന്നും 15 മീറ്ററോളം റോഡിൽ വലിച്ചിഴച്ചുവെന്നും സ്വാതി മലിവാൾ നൽകിയ പരാതിയിൽ പറയുന്നു.

എയിംസ് ഡൽഹി ഗേറ്റിന് എതിർവശം പുലർച്ചെ മൂന്ന് മണിയോടെയാണ് മലിവാളിനെ ആക്രമിച്ചതെന്നും 115 മീറ്ററോളം വലിച്ചിഴച്ചെന്നും പൊലീസിനെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്തു. ‘സ്വാതി മലിവാൾ തന്റെ ടീമിനൊപ്പം ഫുട്പാത്തിൽ നിൽക്കുമ്പോഴാണ് സംഭവം. മദ്യലഹരിയിലായിരുന്ന പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതിക്കെതിരെ എഫ്ഐആർ ഫയൽ ചെയ്തു. രണ്ടുപേരെയും വൈദ്യപരിശോധനയ്ക്കും വിധേയമാക്കി’. ഡൽഹി പൊലീസ് അറിയിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!