National News

ഛോട്ടാ രാജന് ജന്മദിനം;ആശംസയും കബഡി മത്സരവും ആറുപേർ അറസ്റ്റിൽ

അധോലോക രാജാവായി അറിയപ്പെടുന്ന രാജേന്ദ്ര നികല്‍ജെ എന്ന ഛോട്ടാരാജന്റെ ചിത്രം സഹിതമുള്ള പോസ്റ്ററുകള്‍ സ്ഥാപിച്ചതിന് മുംബൈയില്‍ ആറുപേര്‍ അറസ്റ്റില്‍. , ഇതോടനുബന്ധിച്ച് മലാഡിലെ കുരാ‍ർ ​ഗ്രാമത്തിൽ കബഡി മത്സരം സംഘടിപ്പിക്കും എന്നും പോസ്റ്ററിൽ പറഞ്ഞിട്ടുണ്ട്. മലാദിലാണ് ഛോട്ടാരാജന്റെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന കബഡി മത്സരത്തിന്റെ വിശദാംശങ്ങള്‍ അടങ്ങിയ കൂറ്റന്‍ പോസ്റ്റര്‍ സ്ഥാപിച്ചിരുന്നത്. സംഭവം വിവാദമായതോടെ പോലീസ് പോസ്റ്ററുകള്‍ നീക്കംചെയ്യുകയും സംഘാടകരെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.ജനുവരി 13 -ന് രാത്രിയിലാണ് പോസ്റ്ററുകൾ പതിച്ചത്. പോസ്റ്ററിൽ പറയുന്നത് പ്രകാരം ജനുവരി 14, 15 തീയതികളിൽ വൈകുന്നേരം 6 മണിക്കാണ് കബഡി ടൂർണമെന്റ് നടത്താൻ നിശ്ചയിച്ചിരുന്നത്. എന്നാൽ, അന്വേഷണവും അറസ്റ്റും വന്നതോടെ ടൂർണമെന്റ് റദ്ദാക്കിയിരിക്കുകയാണ്. 2011-ൽ മുംബൈയിൽ മാധ്യമപ്രവർത്തകൻ ജെ ഡേയെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് തിഹാർ ജയിലിൽ കഴിയുകയാണ് ഇപ്പോൾ ഛോട്ടാ രാജൻ.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!