Kerala

എൻ.ഐ.ടി കോഴിക്കോട് കെ.എം.സി.ടി മെഡിക്കൽ, ഡെന്റൽ കോളേജുകളുമായി ധാരണാപത്രം ഒപ്പുവച്ചു

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി കാലിക്കറ്റും മുക്കത്തെ കെഎംസിടി മെഡിക്കൽ കോളേജും കെഎംസിടി ഡെന്റൽ കോളേജും വിദ്യാഭ്യാസം, ഗവേഷണം, സാങ്കേതിക വികസനം, അതിന്റെ വിവർത്തനം എന്നിവയിൽ സഹകരണം പ്രോത്സാഹിപ്പിക്കുന്നതിന് ധാരണാപത്രത്തിൽ ഒപ്പുവച്ചു.  എൻഐടിസിയിൽ സംഘടിപ്പിച്ച ചടങ്ങിൽ എൻഐടിസി ഡയറക്ടർ പ്രൊഫ.പ്രസാദ് കൃഷ്ണ, കെഎംസിടി മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ.ലതി നായർ, കെഎംസിടി ഡെന്റൽ കോളജ് പ്രിൻസിപ്പൽ ഡോ.മനോജ്കുമാർ എന്നിവർ ധാരണാപത്രത്തിൽ ഒപ്പുവച്ചു.  

പരിപാടിയിൽ, എൻ.ഐ.ടി യിലെ സെന്റർ ഫോർ ഇൻഡസ്ട്രി ഇൻസ്റ്റിറ്റിയൂഷണൽ റിലേഷൻസ് ചെയർപേഴ്സൺ ഡോ. ജോസ് മാത്യു, ഗവ.മെഡിക്കൽ കോളേജ്, കോഴിക്കോട്, എം.വി.ആർ കാൻസർ സെന്റർ, ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് വയനാട്, SCTIMST, KMC മംഗലാപുരം   തുടങ്ങിയ സ്ഥാപനങ്ങളുമായി ചേർന്ന് മെഡിക്കൽ മേഖലയിൽ എൻഐടിസി നടത്തുന്ന വിവിധ സഹകരണ ഗവേഷണങ്ങളെ കുറിച്ച് വിവരിച്ചു.  KMCT മെഡിക്കൽ, KMCT ഡെന്റൽ കോളേജ് എന്നിവ സജീവമായി പങ്കെടുക്കുന്ന ചില പ്രോജക്ടുകൾ നടക്കുന്നുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.

എൻഐടിസി ഡയറക്ടർ പ്രൊഫ. പ്രസാദ് കൃഷ്ണ, ഈ ധാരണാപത്രം ഗവേഷണവും വികസനവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള സഹകരണം ശക്തിപ്പെടുത്തുമെന്നും രണ്ട് സ്ഥാപനങ്ങൾക്കിടയിൽ ശക്തമായ ബന്ധം സ്ഥാപിക്കുമെന്നും സൂചിപ്പിച്ചു.   കെഎംസിടി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ലതി നായർ, ഡോക്ടർമാർക്കിടയിൽ മെഡിക്കൽ നടപടിക്രമങ്ങളിൽ ഗവേഷണത്തിന്റെയും സാങ്കേതിക ഇടപെടലിന്റെയും പ്രാധാന്യം ഊന്നിപ്പറഞ്ഞു.  

മെറ്റീരിയൽ സയൻസ്, നാനോ ടെക്‌നോളജി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആപ്ലിക്കേഷനുകൾ, 3 ഡി പ്രിന്റിംഗിലൂടെയുള്ള സർജിക്കൽ സ്റ്റെന്റ് പ്രോട്ടോടൈപ്പിംഗ് എന്നിവയാണ് ഡെന്റൽ കോളേജ് സഹകരണ ഗവേഷണത്തിനായി ഉദ്ദേശിക്കുന്ന ചില പ്രത്യേക മേഖലകൾ എന്ന് കെഎംസിടി ഡെന്റൽ കോളേജ് പ്രിൻസിപ്പൽ ഡോ. മനോജ് കുമാർ ചൂണ്ടിക്കാട്ടി.

കെ.എം.സി.ടി മെഡിക്കൽ കോളേജിനെ പ്രതിനിധീകരിച്ച്‌   ഡോ. രാജേന്ദ്രൻ , ഡോ.കുര്യാക്കോസ് എന്നിവരും , കെ.എം.സി.ടി ഡെന്റൽ കോളേജിലെ ഡോ. സന്തോഷും മെഡിക്കൽ രംഗത്ത് സാധ്യമാകുന്ന സാങ്കേതിക ഇടപെടലുകളെ കുറിച്ച് സംസാരിച്ചു .

എൻഐടിസി ഡെപ്യൂട്ടി ഡയറക്ടർ ഡോ. സതീദേവി, ഡീൻ അക്കാദമിക് ഡോ. സമീർ എസ്.എം, രജിസ്ട്രാർ ഡോ. ഷാമസുന്ദര എന്നിവർ ഈ സംരംഭങ്ങളെ പിന്തുണക്കുകയും സമ്മേളനത്തെ അഭിസംബോധന ചെയ്യുകയും ചെയ്തു. 
 
എൻഐടിസിയിലെ ഡോ. മധു കുമാർ എസ്.ഡി, ഡോ. അബ്ദുൾ നസീർ കെ.എ, ഡോ. പൗർണമി, ഡോ. ജയരാജ്, ഡോ. പ്രവീൺ ശങ്കരൻ,, ഡോ. പ്രീതി എന്നിവരും ചർച്ചയിൽ പങ്കെടുത്ത് അവരുടെ മെഡിക്കൽ രംഗത്തെ ഗവേഷണങ്ങളെക്കുറിച്ച് പരാമർശിച്ചു.

രണ്ടു സ്ഥാപനങ്ങളിലെയും വിഭവ ശേഷി പ്രയോജനപ്പെടുത്തിക്കൊണ്ട് സംയുക്ത പ്രോജക്ടുകൾ, ഇൻഡേൺഷിപ്പുകൾ, ഗവേഷണങ്ങൾ, ഇലക്ടീവ് കോഴ്സുകൾ എന്നിവയും ധാരണാപത്രം ലക്ഷ്യമിടുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!