കൊച്ചി: അനധികൃതമെന്ന് കണ്ടെത്തിയതിനാല്‍ സുപ്രീംകോടതി പൊളിക്കണമെന്ന് ഉത്തരവ് നല്കിയ പ്രകാരം മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കുന്ന പ്രാരംഭ നടപടികള്‍ ആരംഭിച്ചു. പൊളിക്കുന്നതിന് മുന്നോടിയായി ആല്‍ഫാ വെഞ്ചേഴ്സ് ഫ്ളാറ്റില്‍ തൊഴിലാളികള്‍ പൂജ നടത്തി. ചെന്നൈ ആസ്ഥാനമായുള്ള വിജയ സ്റ്റീല്‍ എന്ന കമ്പനിയാണ് ഫ്ളാറ്റ് പൊളിക്കുന്നത്.
ഫ്ലാറ്റുടമകള്‍ക്ക് ന്ഷ്ടപരിഹാരം നല്‍കാനായി ഫ്ളാറ്റിന്റെ നിര്‍മാതാക്കളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ സര്‍ക്കാര്‍ ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സുപ്രീംകോടതി ഉത്തരവനുസരിച്ച് നാല് ഫ്ളാറ്റ് നിര്‍മാതാക്കളുടെ സ്വത്തുക്കളാണ് കണ്ടുകെട്ടേണ്ടത്.

