Entertainment News

എനിക്ക് ഉറ്റ സുഹൃത്തിനെ നഷ്ടമായി;ബാബ ഇനി വരില്ലെന്ന് പതിയെ മനസിലാക്കി -ഇർഫാൻ ഖാന്റെ മകൻ

അന്തരിച്ച നടൻ ഇർഫാൻ ഖാന്റെ ജന്മവാർഷികദിനത്തിൽ നടന്റെ വേർപാടിനെക്കുറിച്ചും ഓർമ്മകളെക്കുറിച്ചും പറഞ്ഞ് മകൻ ബബിൽ ഖാൻ.പിതാവിന്റെ വിയോഗം ആദ്യ ദിനങ്ങളിൽ വിശ്വസിക്കാൻ കഴിഞ്ഞില്ലെന്ന് ബബിൽ പറഞ്ഞു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട് പലപ്പോഴും ദീർഘകാലം മാറി നിൽക്കേണ്ടി വന്നിട്ടുണ്ട്. അതുപോലൊരു ഷൂട്ടിംഗിന് പോയതാണെന്നും ഷെഡ്യൂൾ കഴിഞ്ഞ് അദ്ദേഹം മടങ്ങിവരുമെന്ന് സ്വയം ബോധ്യപ്പെടുത്താൻ ശ്രമിച്ചു. പിന്നെ പതിയെ ഷൂട്ടിംഗ് അവസാനിക്കാത്തതാണെന്ന് ഞാൻ മനസിലാക്കി. എനിക്ക് എന്റെ ഉറ്റ സുഹൃത്തിനെ നഷ്ടമായി’, ബബിൽ പറഞ്ഞു. 2020-ലാണ് അർബുദ ബാധിതനായി ഇർഫാൻ ഖാന്റെ മരണം. 2018-ലാണ് അദ്ദേഹത്തിന് രോ​ഗം സ്ഥിരീകരിച്ചത്. അം​ഗ്രേസി മ്യൂസിയമാണ് ഇർഫാന്റേതായി ഒടുവിലിറങ്ങിയ ചിത്രം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!