Kerala

യൂ​​ട്യൂ​ബ് നോ​ക്കി ചാക്യാർകൂത്ത് അഭ്യസിച്ചു; എ ഗ്രേഡ് തിളക്കത്തിൽ സഞ്ജയ്

കോ​ഴി​ക്കോ​ട്: ക്ഷേ​ത്ര​ക​ല​യാ​യ ചാ​ക്യാ​ർ​കൂ​ത്ത് ഗു​രു​ക്ക​ന്മാ​ർ ഇ​ല്ലാ​തെ യൂ​​ട്യൂ​ബ് നോ​ക്കി അ​ഭ്യ​സി​ച്ച​ത് അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യാ​തെ വി​ധി​ക​ർ​ത്താ​ക്ക​ൾ​പോ​ലും പ​രു​ഷ​മാ​യ വാ​ക്കു​ക​ളി​ൽ ഈ ​പ​ത്താം ക്ലാ​​സു​കാ​ര​നെ ത​ള്ളി​പ്പ​റ​ഞ്ഞു. പ​ക്ഷേ, മാ​മൂ​ലു​ക​ളെ​യും ആ​ചാ​ര​ങ്ങ​ളെ കാ​റ്റി​ൽ​പ​റ​ത്തി കൂ​ത്ത് പ​റ​യാ​ൻ സാ​മൂ​തി​രി​യു​ടെ നാ​ട്ടി​ലെ​ത്തിയ ഈ ​പ​ത്താം ക്ലാ​സു​കാ​ര​ൻ ചൊ​വ്വാ​ഴ്ച ക​ലോ​ത്സ​വ വേ​ദി​യി​ൽ ര​ചി​ച്ച​ത് ന​വോ​ത്ഥാ​ന​ച​രി​ത്രം. ഗു​രു​മു​ഖ​ത്തു​നി​ന്ന് പ​ഠി​ച്ചെ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ളെ ക​വ​ച്ചു​വെ​ച്ച് കൂ​ത്ത് പ​റ​ഞ്ഞ് നേ​ടി​യ​ത് ഒ​ന്നാം സ്ഥാ​ന​ത്തോ​ളം പോ​ന്ന എ ​ഗ്രേ​ഡ്.

‘എ​ടാ.. എ​ടാ… കു​ര​ങ്ങ്യാ, നീ ​ആ​രാ​ണ്.. എ​ന്തി​നാ​യി കൊ​ണ്ട് ഇ​വി​ടെ വ​ന്നീ കൊ​ള്ള​രു​താ​യ്മ​ക​ളൊ​ക്കെ ചെ​യ്തു…’ കൂ​ത്ത് വേ​ദി​യി​ൽ​നി​ന്ന് ചാ​ക്യാ​രാ​യ സ​ഞ്ജ​യ് സ​ദ​സ്സി​നോ​ട് ചോ​ദി​ച്ച​താ​ണെ​ങ്കി​ലും കൊ​ടു​വ​ള്ളി സ​ബ്ജി​ല്ല ക​ലോ​ത്സ​വം മു​ത​ൽ പ​ല​രും പ​ല​ത​വ​ണ പ​ല ഭാ​വ​ത്തി​ൽ ഈ ​ചോ​ദ്യം സ​ഞ്ജ​യി​യോ​ട് ചോ​ദി​ച്ചി​ട്ടു​ണ്ട്.

സ​ബ്ജി​ല്ല ക​ലോ​ത്സ​വ​ത്തി​ൽ സ്കൂ​ളി​ന് ഒ​രു പോ​യ​ൻറെ​ങ്കി​ലും കി​ട്ട​ട്ടേ എ​ന്ന ല​ക്ഷ്യ​വു​മാ​യാ​ണ് മ​ത്സ​രി​ക്കാ​ൻ ആ​ളി​ല്ലാ​തി​ര​ല്ലാ​തി​രു​ന്ന എ​ച്ച്.​എ​സ് വി​ഭാ​ഗം ചാ​ക്യാ​ർ​കൂ​ത്തി​ലേ​ക്ക് സ​ഞ്ജ​യി​നെ എ​ളേ​റ്റി​ൽ എം.​ജെ.​എ​ച്ച്.​എ​സ്.​എ​സി​ലെ ഫി​സി​ക്സ് അ​ധ്യാ​പി​ക സ​ഫ്നി​യ പേ​ര് ചേ​ർ​ത്ത​ത്. ടൈ​ൽ​സ് പ​ണി​ക്കാ​ര​നാ​യ അ​ച്ഛ​ൻ സ​ന്തോ​ഷി​ൻറെ വ​രു​മാ​നം തി​ക​യി​ല്ലെ​ന്ന് ക​ണ്ട​തോ​ടെ​യാ​ണ് യൂ​ട്യൂ​ബി​നെ ഗു​രു​വാ​യി വ​രി​ച്ച​ത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!