Kerala News

സജി ചെറിയാന്റെ തിരിച്ചുവരവ് സ്ഥിരീകരിച്ച് എം.വി. ഗോവിന്ദന്‍;സത്യപ്രതിജ്ഞ ബുധനാഴ്ചയെന്ന് സൂചന

സജി ചെറിയാന്‍ മന്ത്രിസഭയിലേക്ക് തിരിച്ചുവരുന്ന കാര്യം സ്ഥിരീകരിച്ച് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. സജി ചെറിയാനെ തിരിച്ച് മന്ത്രിസഭയിലേക്ക് എടുക്കണമെന്ന തീരുമാനം സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ കൈകാര്യം ചെയ്തിരുന്നുവെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. ഇനി മുഖ്യമന്ത്രിയുമായും ഗവര്‍ണറുമായും ബന്ധപ്പെട്ട് സത്യപ്രതിജ്ഞാ തിയ്യതി നിശ്ചയിക്കുമെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി.
പ്രസംഗം ഭരണഘടനയോടുള്ള വെല്ലുവിളിയാണോ എന്ന് കോടതിയാണ് തീരുമാനിക്കേണ്ടത്. കോടതിയുമായി ബന്ധപ്പെട്ട എല്ലാ തീരുമാനവും വന്നുകഴിഞ്ഞു. ഭരണഘടനയോടുള്ള വെല്ലുവിളിയില്ലെന്ന് കോടതി തീരുമാനിച്ചുകഴിഞ്ഞു. രമേശ് ചെന്നിത്തലയ്‌ക്കോ മറ്റേതെങ്കിലും കോണ്‍ഗ്രസ് നേതാക്കള്‍ക്കോ ഇതുമായി ബന്ധപ്പെട്ട് യാതൊരു സംശയവും ഉണ്ടാവേണ്ടകാര്യമില്ലെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.സജി ചെറിയാന്‍റെ സത്യപ്രതിജ്ഞ അടുത്ത ബുധനാഴ്‍ച്ച നടക്കുമെന്നാണ് സൂചന സജി ചെറിയാനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുന്നതിന് മറ്റ് നിയമ തടസങ്ങളില്ലെന്ന നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിൽ കൂടിയാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം എടുത്തത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!