നല്ല സമയം സിനിമയുടെ ട്രെയിലറിനെതിരെ ലഹരി വസ്തുക്കളുടെ ഉപയോഗം പ്രോത്സാഹിപ്പിച്ചതിന് എക്സൈസ് കേസെടുത്ത സംഭവത്തില്‍ പ്രതികരിച്ച് സംവിധായകന് ഒമര്‍ ലുലു.തന്റെ ‘നല്ല സമയം’ യൂത്ത് ഏറ്റെടുത്തതില്‍ സന്തോഷമുണ്ടെന്നും ഒമര്‍ പറഞ്ഞു. ‘ഇനി എന്നെ മിക്കവാറും പൊലീസ് ഏറ്റെടുക്കും, ജാമ്യം എടുത്തിട്ട് വരാം മക്കളെ’ എന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.ചിത്രത്തിന്റെ ടീസറില്‍ എംഡിഎംഎ ലഹരി മരുന്നിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ കാണപ്പെട്ടതിനെ തുടര്‍ന്ന് കോഴിക്കോട് എക്സൈസ് റേഞ്ച് സംവിധായകനും നിര്‍മ്മാതാവിനുമെതിരെ കേസെടുക്കുകയായിരുന്നു.വെള്ളിയാഴ്ചയാണ് ഒമര്‍ ലുലു സംവിധാനം ചെയ്ത നല്ല സമയം സിനിമ തിയേറ്ററുകളിലെത്തിയത്.ചിത്രത്തിന്റെ കഴിഞ്ഞ ദിവസം പുറത്തുവിട്ട ടീസറില്‍ ഉടനീളം മാരക ലഹരിമരുന്നായ എംഡിഎംഎ ഉപയോഗത്തിന്റെ രംഗങ്ങളാണ് കാണാന്‍ കഴിയുന്നത്. ഫണ്‍ ത്രില്ലര്‍ എന്ന് അണിയറക്കാര്‍ വിശേഷിപ്പിക്കുന്ന ‘നല്ല സമയ’ത്തില്‍ ഇര്‍ഷാദ് അലിയാണ് നായകന്.
എന്നെ മിക്കവാറും പൊലീസ് ഏറ്റെടുക്കും; ജാമ്യം എടുത്തിട്ട് വരാമെന്ന് ഒമര്‍ലുലു

