സോഷ്യല്‍ മീഡിയ താരം ലീന നാഗ്‌വന്‍ഷി(22) ആത്മഹത്യ ചെയ്ത നിലയില്‍. റായ്ഗഢിലെ വീട്ടില്‍ തിങ്കളാഴ്ചയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. . സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചിരിക്കുകയാണെന്നും പോലീസ് വ്യക്തമാക്കുന്നു.ഇന്‍സ്റ്റഗ്രാം, യൂട്യൂബ് ഉള്‍പ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളില്‍ വളരെ സജീവമായിരുന്ന ലീന ബി.കോം രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായിരുന്നു.കഴിഞ്ഞ ക്രിസ്മസ് ദിവസമാണ് ലീന അവസാനമായി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുന്നത്. കഴിഞ്ഞ ദിവസം നടി തുനിഷ ശര്‍മ ആത്മഹത്യ ചെയ്ത വാര്‍ത്തയുടെ ഞെട്ടല്‍ മാറും മുന്‍പേയാണ് ഈ മരണ വാർത്തയും വരുന്നത് .
സോഷ്യല്‍ മീഡിയ താരം ലീന നാഗ്‌വന്‍ഷി തൂങ്ങിമരിച്ച നിലയില്‍

