പത്തനംതിട്ട: ഈ മണ്ഡലകാലത്ത് ഇതുവരേയും ശബരിമലയില്‍ ഹൃദയാഘാതം മൂലം മരിച്ചത് 23 പേരെന്ന് റിപ്പോര്‍ട്ട്. 35 ദിവസത്തിനുള്ളിലാണ് 24 പേര്‍ മരണപ്പെട്ടത്. അതില്‍ 24 പേര്‍ക്കും ഹൃദയാഘാതമായിരുന്നു മരണകാരണം.കുത്തനെ കയറ്റമുള്ള നീലിമല, അപ്പാച്ചിമേട് എന്നിവിടങ്ങളില്‍ വെച്ചാണ് കൂടുതല്‍ പേര്‍ക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. നിലവില്‍ 106 പേരാണ് ഹൃദയസംബന്ധമായ ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം പമ്പയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.അതേസമയം കൊവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങളുമായി ഇവയ്ക്ക് ബന്ധമുണ്ടാകാം എന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
കൊവിഡിന് ശേഷം ശ്വാസതടസം ഉള്‍പ്പെടെ നിരവധി പ്രശ്‌നങ്ങളാണ് അനുഭവപ്പെടുന്നത്. അതേസമയം പമ്പക്കും സന്നിധാനത്തിനും ഇടയിലുള്ള കാര്‍ഡിയോ സെന്ററുകളില്‍ ഓക്‌സിജന്‍ സിലിണ്ടറുകള്‍ മാത്രമാണെന്ന വിമര്‍ശനം ഉയരുന്നുണ്ട്.

