National

ദേശീയപാത വികസനത്തിന് ചെലവിന്റെ 25 ശതമാനം വിഹിതം നല്‍കാമെന്ന് ആദ്യം പറഞ്ഞു; മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി ഗഡ്കരി

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനവുമായി കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരി. ദേശീയപാത വികസനത്തിന് ചെലവിന്റെ 25 ശതമാനം വിഹിതം നല്‍കാമെന്ന് മുഖ്യമന്ത്രി ആദ്യം പറഞ്ഞെങ്കിലും പിന്നീട് വാക്കുമാറ്റിയെന്ന് ഗഡ്കരി ആരോപിച്ചു. കേരളത്തില്‍ ഒരു കിലോമീറ്റര്‍ റോഡ് നിര്‍മ്മിക്കാന്‍ 100 കോടി രൂപ ചെലവ് വരുമെന്നും വിമര്‍ശനമുണ്ട്. രാജ്യത്തെ റോഡ് നിര്‍മ്മാണം സംബന്ധിച്ച് സംസാരിക്കവെയായിരുന്നു വിമര്‍ശനം.

‘ഹൈവേ നിര്‍മ്മാണത്തിന് ഭൂമി എറ്റെടുക്കലിന് ചെലവാകുന്ന തുകയുടെ 25 ശതമാനം തരാമെന്ന് കേരളത്തിലെ മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് അദ്ദേഹം അതില്‍ നിന്ന് പിന്മാറി. അത്രയും തുക നല്‍കാനാകില്ലെന്ന് അറിയിച്ചു’, ഗഡ്കരി പറഞ്ഞു. നിര്‍മ്മാണ സാമഗ്രികളുടെ റോയല്‍റ്റി ഒഴിവാക്കിയും സര്‍ക്കാര്‍ ഭൂമി സൗജന്യമായി നല്‍കിയും റോഡ് നിര്‍മ്മാണത്തില്‍ സഹകരിക്കാന്‍ കേന്ദ്രം സംസ്ഥാനത്തോട് ആവശ്യപ്പെട്ടു. നിര്‍മ്മാണ സാമഗ്രികളുടെ ജിഎസ്ടി ഒഴിവാക്കിയില്ല. സര്‍ക്കാര്‍ ഭൂമി വിട്ടുനല്‍കിയിട്ടുണ്ടെന്നും ഗഡ്കരി പാര്‍ലമെന്റില്‍ സംസാരിക്കവെ പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!