കുന്ദമംഗലം: ജനശ്രീ സുസ്ഥിര മിഷ്യൻ്റെ നേതൃത്വത്തിൽ കുന്ദമംഗലം ഹയർ സെക്കൻഡറി സ്ക്കൂളിൽ ജില്ലാതല ക്വിസ് മൽസരം സംഘടിപ്പിച്ചു.
രാഷ്ട്രപിതാവ്, രാഷ്ട്ര ശിൽപി എന്ന വിഷയത്തിൽ യുപി, ഹൈസ്ക്കൂൾ, ഹയർ സെക്കൻഡറി സ്ക്കൂൾ വിദ്യാർത്ഥികൾക്കും, പൊതു വിഭാഗ ത്തിലുമാണ് മൽസരം നടത്തിയത്.ജില്ലാ പ്രസിഡണ്ട് എൻ സുബ്രഹ്മണ്യൻ പരിപാടി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബു നെല്ലുളി അധ്യക്ഷത വഹിച്ചു. , വിനോദ് പടനിലം,എം പി കേളുക്കുട്ടി, ടി കെ ഹിതേഷ് കുമാർ, സി വി സംജിത്ത്,
ഇ.എം ഗിരീഷ് കുമാർ, സുനിൽ കൊളക്കാട്, ജീവാനന്ദൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. ക്വിസ് മൽസരത്തിന് ബിജു കാവിൽ നേതൃത്വം നൽകി.
കുന്ദമംഗലം ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാതല ക്വിസ് മൽസരം സംഘടിപ്പിച്ചു

