Entertainment News

ഈജിപ്റ്റിലെ മതരാഷ്ട്രീയത്തെ പൊളിറ്റിക്കൽ ത്രില്ലറാക്കിയ ‘ബോയ് ഫ്രം ഹെവൻ’

ഈജിപ്റ്റിലെ മത രാഷ്ട്രീയം പ്രതിസന്ധിയിലാക്കിയ വിദ്യാർഥിയുടെ ജീവിതം ചിത്രീകരിക്കുന്ന പൊളിറ്റിക്കൽ ത്രില്ലർ ‘ബോയ് ഫ്രം ഹെവൻ’ രാജ്യാന്തര ചലച്ചിത്ര മേളയിൽ .കാൻ ചലച്ചിത്രോത്സവത്തിൽ മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം നേടിയ ചിത്രം ലോക സിനിമാ വിഭാഗത്തിലാണ് പ്രദർശിപ്പിക്കുന്നത്.

ഉന്നത വിദ്യാഭ്യാസത്തിനായി കെയ്‌റോയിൽ എത്തുന്ന ഒരു സാധാരണക്കാരനായ വിദ്യാർത്ഥിക്ക് യാഥാസ്ഥിതികരായ മതമേധാവികളിൽ നിന്നും നേരിടേണ്ടിവരുന്ന പ്രയാസങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.കഥാപാത്രം അനുഭവിക്കുന്ന മതപരവും രാഷ്ട്രീയപരവുമായ അനീതികളിലൂടെയാണ് ‘കെയ്റോയിലെ ഗൂഢാലോചന’ എന്ന് നിരൂപകർ വിശേഷിപ്പിക്കുന്ന ചിത്രം വികസിക്കുന്നത് .

വിഖ്യാത സ്വീഡിഷ് സംവിധായകനായ താരിഖ് സലേ സംവിധാനം ചെയ്ത ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യ പ്രദർശനമാണ് മേളയിലേത്.

സെർബിയൻ നവതരംഗകാഴ്ചകളുമായി ആറു ചിത്രങ്ങൾ

സെർബിയയിലെ വർത്തമാനകാല രാഷ്ട്രീയവും ജീവിതാവസ്ഥകളും പങ്കുവയ്ക്കുന്ന ആറു നവതരംഗ ചിത്രങ്ങൾ രാജ്യാന്തര മേളയിൽ . ത്രികോണപ്രണയത്തിന്റെ കഥ പറയുന്ന ഓസ്‌കാർ നോമിനേഷൻ ലഭിച്ച ഇവാൻ ഇകിക്ക് ചിത്രം ഒയാസിസ് ,അസ്ഫാർ അസ് ഐ കാൻ വാക്ക് തുടങ്ങിയ ചിത്രങ്ങളാണ് ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത്. ബർലിൻ ഫിലിം ഫെസ്റ്റിവലിൽ പ്രേക്ഷക പ്രീതി നേടിയ വർക്കിംഗ് ക്ലാസ്സ് ഹീറോസ്‌ എന്ന ചിത്രം നിർമാണ തൊഴിലാളികളുടെ അവകാശ ലംഘന പോരാട്ടങ്ങളാണ് പ്രമേയമാക്കുന്നത്.മിലോസ് പുസിചാണ് ചിത്രത്തിന്റെ സംവിധായകൻ.

നഷ്ടപ്പെട്ട മക്കളെ വീണ്ടെടുക്കാൻ അച്ഛൻ നടത്തുന്ന പോരാട്ടമാണ് ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന സെർദാൻ ഗോലുബോവിചിൻ്റെ ഫാദർ എന്ന ചിത്രത്തിന്റെ പ്രമേയം. ആഫ്രിക്കൻ കുടിയേറ്റക്കാരുടെ സ്വത്വം,പാരമ്പര്യം, അതിജീവനം തുടങ്ങിയ വിഷയങ്ങളാണ് സ്റ്റെഫാൻ ആഴ്സനിജെവികിൻ്റെ അസ് ഫാർ അസ് ഐ കാൻ വാക്ക് ചർച്ച ചെയ്യുന്നത്.

സിനിസാ സ് വെറ്റിക് സംവിധാനം ചെയ്ത ദി ബിഹെഡിങ് ഓഫ് സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ,ഹട്സി അലക്സാണ്ടർ ജുറോവിക്കിൻ്റെ എ ക്രോസ്സ് ഇൻ ടെസേർട്ട് എന്നീ ചിത്രങ്ങളും ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കും .

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!