ഡിസംബർ 18 ന് നടക്കാൻ പോവുന്ന 1981 ബാച്ച് SSLC പൂർവ്വ വിദ്യാർത്ഥി സംഗമത്തിൻ്റെ ജനറൽ ബോഡി കുന്ദമംഗലം ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. നീണ്ട 41 വർഷത്തിന് ശേഷം സഹപാഠികൾക്ക് നേരിൽ കാണാൻ കഴിഞ്ഞത് ഒരു വ്യത്യസ്തമായ അനുഭവമായിരുന്നു. കുന്ദമംഗലം ബ്ലോക്ക് പ്രസിഡണ്ട് ബാബു നെല്ലുളി, സതീശൻ ,സുനിൽ കുമാർ ,ഐ.മുഹമ്മദ് കോയ ,ശിവദാസൻ ,സ്വാമിനാഥൻ ,യഹിയ ,ബാവ.പി ,മോഹൻദാസ് ,പ്രശ്സ്ത സിനിമ ക്യാമറമാൻ വേണുഗോപാൽ ,പവിത്രൻ ,ലാലി ,ഷൈലജ ,ലജിമ ,രഘുനാഥ് ,അസ്സയിൻ തുടങ്ങി നിരവധി പേർ പങ്കെടുത്ത് സംസാരിച്ചു.
നീണ്ട 41 വർഷത്തിന് ശേഷമുള്ള സമാഗമം; പൂർവ്വ വിദ്യാർത്ഥി സംഗമത്തിൻ്റെ ജനറൽ ബോഡി നടത്തി

