Kerala News

ഒഴിപ്പിക്കല്‍ നോട്ടീസ് താമസിക്കുന്ന വീടിനല്ല;എസ് രാജേന്ദ്രന്റെ വാദങ്ങൾ പൊളിയുന്നു

താമസിക്കുന്ന വീട്ടിൽ നിന്നും ഒഴിയണമെന്നാവശ്യപ്പെട്ട് റവന്യൂവകുപ്പ് നോട്ടീസയച്ചുവെന്ന എസ് രാജേന്ദ്രന്റെ വാദം തെറ്റ്.രാജേന്ദ്രൻ താമസിക്കുന്ന വീടിനല്ല പകരം അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള മറ്റൊരു വീടിനാണ് റവന്യൂ വകുപ്പ് നോട്ടീസ് നൽകിയത്. ഈ വീട് അദ്ദേഹം വാടകക്ക് നൽകിയിരിക്കുകയാണ്.താൻ താമസിക്കുന്ന വീടിനാണ് ഒഴിഞ്ഞ് പോകാനുള്ള നോട്ടീസ് നൽകിയതെന്നായിരുന്നു രാജേന്ദ്രൻ ഇന്നലെ മാധ്യമങ്ങളോടടക്കം പറഞ്ഞത്. രണ്ട് വീടുകളും കയ്യേറ്റ ഭൂമിയിലാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. കെ.എസ്.ഇ.ബി.യുടെ ഭൂമി കയ്യേറിയവരെ ഒഴിപ്പിക്കാന്‍ ഹൈക്കോടതി ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതോടെയാണ് ഇവിടെയുള്ള 70 പേര്‍ക്ക് നോട്ടീസ് ലഭിച്ചത്. എന്നാല്‍ ബാക്കി 68 പേര്‍ക്കും കാരണംകാണിക്കല്‍ നോട്ടീസ് മാത്രമാണ് ലഭിച്ചതെന്നും തന്നോട് മാത്രമാണ് ഏഴ് ദിവസത്തിനകം ഒഴിയാന്‍ ആവശ്യപ്പെട്ടതെന്നും രാജേന്ദ്രന്‍ പറഞ്ഞിരുന്നു. ഈ വാദങ്ങളും തെറ്റാണെന്ന് തെളിഞ്ഞു.അതുപോലെ, നവംബര്‍ രണ്ടിനല്ല, നവംബര്‍ 11-നാണ് രാജേന്ദ്രന് ഒഴിപ്പിക്കല്‍ നോട്ടീസ് കിട്ടിയത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!