ഗ്രൂപ്പ് എച്ചിലെ പോര്‍ച്ചുഗലും ഘാനയും തമ്മില്‍ നടന്ന മിന്നും പോരാട്ടത്തിനിടെ ലോകകപ്പിൽ ചരിത്രനേട്ടം സ്വന്തമാക്കി പോര്‍ച്ചുഗലിന്റെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ.അഞ്ച് ലോകകപ്പുകളിലും ഗോള്‍ നേടുന്ന ആദ്യ പുരുഷ താരമെന്ന നേട്ടമാണ് ക്രിസ്റ്റ്യാനോ സ്വന്തമാക്കിയത്.ഘാനയ്ക്കെതിരായ മത്സരത്തില്‍ 65-ാം മിനുട്ടില്‍ പെനാല്‍റ്റിയിലൂടെയായിരുന്നു ക്രിസ്റ്റ്യാനോ ഗോള്‍ നേടിയത്.2006, 2010, 2014, 2018 വര്‍ഷങ്ങളില്‍ നടന്ന ലോകകപ്പുകളില്‍ റൊണാള്‍ഡോ ഗോള്‍ നേടിയിരുന്നു. 2022 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഗോള്‍ നേടി പുതുചരിത്രമാണ് താരം കുറിച്ചിരിക്കുന്നത്. 18 ലോകകപ്പ് മത്സരങ്ങളില്‍ നിന്ന് എട്ട് ഗോളുകളാണ് താരം ഇതുവരെ സ്വന്തമാക്കിയത്. രാജ്യാന്തര ഫുട്ബോളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരം കൂടിയാണ് ക്രിസ്റ്റ്യാനോ.
ഇതോടെ ക്രിസ്റ്റ്യാനോയുടെ ആകെ ലോകകപ്പ് ഗോൾനേട്ടം എട്ടായി. 18 മത്സരങ്ങളിൽ നിന്നാണ് ഈ സമ്പാദ്യം. ലയണല്‍ മെസി, മിറോസ്ലാവ് ക്ലോസെ, പെലെ, ഉവ് സീലര്‍ എന്നിവര്‍ 4 ലോകകപ്പുകളില്‍ ഗോള്‍ നേടിയിരുന്നു. മെസി ആദ്യകളിയിൽ സൗദിക്കെതിരെ പെനാൽട്ടിയിലൂടെ ഗോളടിച്ച് നാല് ലോകകപ്പുകളിൽ ഗോളടിക്കുന്ന ആദ്യ അർജന്റീനിയൻ താരമായിരുന്നു.
ആ പെനാല്‍റ്റി ചരിത്രത്തിലേക്ക്…റൊണാൾഡോ അഞ്ച് ലോകകപ്പുകളില്‍ ഗോള്‍ നേടുന്ന ആദ്യ പുരുഷ താരം

