Kerala

തൃശൂരിൽ ബസ് പാടത്തേക്ക് മറിഞ്ഞ് അപകടം; നിരവധി പേർക്ക് പരിക്ക്

തൃശൂര്‍ കൊണ്ടാഴിയിൽ ബസ് പാടത്തേക്ക് മറിഞ്ഞു നിരവധി പേർക്ക് പരിക്ക്. തൃശൂര്‍ – തിരുവില്വാമല റൂട്ടിലോടുന്ന സുമംഗലി ബസാണ് മറിഞ്ഞത്. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുമ്പോൾ റോഡിന്റെ അരികിടിഞ്ഞാണ് അപകടം ഉണ്ടായത്. രാവിലെ ഏഴേമുക്കാലോടെയാണ് അപകടം ഉണ്ടായത്. 30 യാത്രക്കാർ ബസിലുണ്ടായിരുന്നു. പരിക്കേറ്റവരെ സമീപത്തെ വിവിധ ആശുപത്രികളിലെത്തിച്ചു. മൂന്ന് പേരുടെ നില ​ഗുരുതരമാണെന്നാണ് വിവരം.

പഴയന്നൂരിലെ പ്രധാനപാതയിൽ പണി നടക്കുന്നതിനാൽ ബൈപ്പാസിലൂടെ വാഹനങ്ങൾ വഴി തിരിച്ചുവിട്ടിരുന്നു. ഈ വഴിയെ കുറിച്ച് വേണ്ട ധാരണയില്ലാത്തതാണ് അപകടകാരണമെന്നാണ് പ്രാഥമിക നി​ഗമനം. വാഹനത്തിൽ സ്ത്രീകളും സ്കൂൾ, കോളേജ് വിദ്യാർത്ഥികളുമടക്കം 30 പേരാണ് ഉണ്ടായിരുന്നത്. 8.30 യോടെ രക്ഷാപ്രവർത്തനം പൂർത്തിയാക്കി. മുഴുവൻ പേരെയും മറിഞ്ഞ ബസിൽ നിന്ന് പുറത്തെടുത്തു. ഇവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!